SWISS-TOWER 24/07/2023

Escaped from jail | കേരളത്തെ ഞെട്ടിച്ച കൊലക്കേസിലെ പ്രതി ജയിൽ ചാടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) സബ് ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ജയിൽ ചാടി. യുവാവിനെ കൊന്ന് പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതിയായ ബിനുമോൻ (38) ആണ് ശനിയാഴ്ച പുലർചെ രക്ഷപ്പെട്ടത്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.
          
Escaped from jail | കേരളത്തെ ഞെട്ടിച്ച കൊലക്കേസിലെ പ്രതി ജയിൽ ചാടി

അടുക്കള വഴിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അടുക്കളയുടെ പിറകുവശത്ത് മതിലിനോട് ചാരിവെച്ചിരുന്ന പലക ഉപയോഗിച്ച് മതില്‍ ചാടിയെന്നാണ് കരുതുന്നത്. 19 കാരന്‍ ഷാന്‍ബാബു കൊലക്കേസിലെ പ്രതിയാണ് ബിനു.

കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. യുവാവിനെ ഓടോറിക്ഷയില്‍ കയറ്റി മാങ്ങാനത്തിന് സമീപം ആനത്താനത്ത് എത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം പുലര്‍ചെ 3.40 ന് കെ കെ റോഡില്‍ കലക്ടറേറ്റിന് അടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് മുഖ്യപ്രതിയായ ജോമോന്‍ മൃതദേഹം കൊണ്ടിട്ടെന്നാണ് കേസ്. ഈ ഓടോറിക്ഷയുടെ ഡ്രൈവറാണ് ബിനു.

Keywords:  Murder convict escaped from jail, Kerala, Kottayam, News, Top-Headlines, Jail, Police, Police Station, Escaped, Accused, Murderer, Prisoner.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia