Follow KVARTHA on Google news Follow Us!
ad

Mullaperiyar Dam | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134. 90 അടിയായി ഉയര്‍ന്നു; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്ന് ജില്ലാ കലക്ടര്‍

Mullaperiyar dam water level rises to 134.90 feet#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134. 90 അടിയായി ഉയര്‍ന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അപര്‍ റൂള്‍ ലവലിലെത്തിയാല്‍ സ്പില്‍ വേ ഷടര്‍ തുറന്നേക്കും. റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136. 30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. അതുകൊണ്ടുതന്നെ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

News,Kerala,State,Idukki,Dam,Rain,Water,District Collector,Mullapperiyar Dam, Mullaperiyar dam water level rises to 134.90 feet


അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മഞ്ചുമല വിലേജ് ഓഫീസില്‍ കന്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1844 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. സെകന്‍ഡില്‍ 7000 ഘനയടിയിലധികം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Keywords: News,Kerala,State,Idukki,Dam,Rain,Water,District Collector,Mullapperiyar Dam, Mullaperiyar dam water level rises to 134.90 feet

Post a Comment