നടപടിയെക്കുറിച്ച് ഇന്‍ഡിഗോ കംപനിക്ക് നോടിസ് അയച്ചതായി മലപ്പുറം ആര്‍ടിഒ അറിയിച്ചു. രണ്ടാമത്തെ ബസ് നിലവില്‍ വിമാനത്താവളത്തിന് അകത്താണ്. അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ മാത്രമേ ബസ് കസ്റ്റഡിയില്‍ എടുക്കാനാവൂ എന്നും മോടോര്‍ വാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഇന്‍ഡിഗോയുടെ മറ്റൊരു ബസ് വാഹന നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. 40,000 രൂപയിലധികം വരും തുകയെന്നാണ് മോടോര്‍ വാഹന വകുപ്പ് അറിയിച്ചത്. ബസ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഇത്തരത്തില്‍ ഓടുന്നുണ്ട് എന്ന കണക്ക് മോടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്.
വിമാനത്താവളത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് സാധാരണ രെജിസ്‌ട്രേഷന്‍ ആവശ്യമില്ല. എന്നാല്‍ കഴിഞ്ഞദിവസം പിടികൂടിയ ബസ് നേരത്തെ രെജിസ്റ്റര്‍ ചെയ്തതാണ്. ഇത്തരത്തില്‍ രെജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ടാക്‌സ് അടയ്ക്കാതെ സര്‍വീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക.
സമാനരീതിയില്‍ മറ്റ് വിമാന കംപനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ബസ് കസ്റ്റഡിയില്‍ എടുത്തവിവരം മോടോര്‍ വാഹനവകുപ്പ് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ കഴിഞ്ഞദിവസം തന്നെ ഇ-മെയില്‍ വഴി അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല. .നികുതി കുടിശ്ശിക ഉള്‍പെടെ അടച്ചാല്‍ വാഹനം വിട്ട് നല്‍കുമെന്നും മറ്റ് സാങ്കേതിക തടസങ്ങള്‍ ഇല്ലെന്നും ആര്‍ടിഒ അറിയിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു. ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പ്രതികരിച്ചു.
ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്റെ പ്രതികരണം. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വത്യാസമെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
Keywords: Motor Vehicles Department has fined one more bus of IndiGo Airlines for non-payment of vehicle tax, Kozhikode, News, Airport, Notice, Vehicles, Bus, Trending, Kerala.