Follow KVARTHA on Google news Follow Us!
ad

Balance vaccine doses | 9.70 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്രസര്‍കാര്‍

More than 9.70 Crore balance and unutilized vaccine doses still available with States/UTs: Centre, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പെടെ ഇതുവരെ 193.53 കോടിയില്‍പ്പരം (1,93,53,58,865) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രസര്‍കാര്‍. ഇതില്‍ 9.70 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
          
#Short-News, Short-News, Latest-News, Top-Headlines, COVID-19, Health, Vaccine, Central Government, Government, State, India, Balance Vaccine Doses, More than 9.70 Crore balance and unutilized vaccine doses still available with States/UTs: Centre.

രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷന്‍ 2021 ജനുവരി 16ന് ആരംഭിച്ചു. വാക്സിനേഷന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതലും ആരംഭിച്ചു. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്രം സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

Keywords: #Short-News, Short-News, Latest-News, Top-Headlines, COVID-19, Health, Vaccine, Central Government, Government, State, India, Balance Vaccine Doses, More than 9.70 Crore balance and unutilized vaccine doses still available with States/UTs: Centre.
< !- START disable copy paste -->

Post a Comment