Screening at airport | വാനരവസൂരി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ സ്‌ക്രീനിംഗ്

 


കണ്ണൂര്‍: (www.kvartha.com) വാനര വസൂരി സംസ്ഥാനത്ത് റിപോർട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാന്‍ ക്രമീകരണം. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൗണ്ടറുകൾ സജ്ജമാക്കും.
        
Screening at airport | വാനരവസൂരി: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച മുതല്‍ സ്‌ക്രീനിംഗ്

രോഗമുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാന്‍ പരിയാരം മെഡികൽ കോളജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലന്‍സുകളും ഉണ്ടാകും. രോഗ ലക്ഷണം ഉള്ളവരെയും വാനര വസൂരി റിപോർട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക.

രോഗം സംശയിക്കുന്നവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ സാംപിൾ പരിശോധനക്ക് വിധേയമാക്കും. വിമാനത്താവളത്തില്‍ രോഗം സംബന്ധിച്ചുള്ള ബോധവല്‍കരണ ബോര്‍ഡുകള്‍ അനൗണ്‍സ്‌മെന്റ് എന്നിവയും ഏര്‍പ്പെടുത്താന്‍ കലക്ടർ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിമാനത്താവള അധികൃതര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kannur Airport, Kannur, Virus, Test, Health, Passengers, Travel, District Collector, Top-Headlines, Monkeypox, Screening at Kannur Airport, S Chandrasekar IAS (District Collector of Kannur), Monkeypox: Screening at Kannur airport from Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia