Follow KVARTHA on Google news Follow Us!
ad

Working day | കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച പ്രവൃത്തിദിനം : ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

#ഇന്നത്തെ വാര്‍ത്തകള്‍ #കേരള വാര്‍ത്തകള്‍,Kannur,News,Education,school,Rain,District Collector,Kerala,Trending,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.

Monday is working day for educational institutes in Kannur, Kannur, News, Education, School, Rain, District Collector, Kerala, Trending

എന്നാല്‍ ജില്ലയില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

കണ്ണൂര്‍ ജില്ലയിലുള്‍പെടെ വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ജില്ലയില്‍ കാലവര്‍ഷക്കെടുതില്‍ ഒരു മരണം കൂടി സംഭവിച്ചതോടെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി പുന്നാട്ടെ കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിലെ ചന്ദ്രനാണ് (46) വെള്ളക്കെട്ടില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ചയായി ആറുദിവസമായി പെയ്യുന്ന പേമാരി ജില്ലയില്‍ കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. നിരവധി വീടുകള്‍ തകര്‍ന്നു. കര്‍ഷകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പേമാരി കൃഷിയിടങ്ങളെ വെളളത്തിലാഴ്ത്തി. മലയോര മേഖലകളിലെ പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പയ്യന്നൂര്‍ വെള്ളൂര്‍ വില്ലേജിലെ 12 കുടുംബങ്ങളെയും ചെറുപുഴയിലെ ഒരു കുടുംബത്തെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

Keywords: Monday is working day for educational institutes in Kannur, Kannur, News, Education, School, Rain, District Collector, Kerala, Trending.

Post a Comment