50,000 രൂപയുടെ ആള്‍ജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്റെ ശബ്ദം ആവശ്യമാണ്. അതിനാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികളുടെ വിമര്‍ശനത്തിന് വേണ്ടി ഐപിസി 153 എ, 295 എ എന്നിവ പ്രയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
'ഹിന്ദു മതം ഏറ്റവും പഴക്കമേറിയതും സഹിഷ്ണുതയുള്ളതുമാണ്. ഹിന്ദു മതത്തിന്റെ അനുയായികളും സഹിഷ്ണുതയുള്ളവരാണ്. അനുയായികള്‍ അവരുടെ സ്ഥാപനത്തിന് വിശുദ്ധ ദൈവത്തിന്റെയോ ദേവിയുടെയോ നാമത്തില്‍ അഭിമാനത്തോടെ പേരിടുന്നു. വലിയൊരു വിഭാഗം ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് തങ്ങളുടെ പരിശുദ്ധ ദൈവത്തിന്റെയും ദേവിയുടെയും നാമത്തില്‍ അഭിമാനത്തോടെ പേരിടുന്നുവെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ സീതാപൂരില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബര്‍ ഏഴുവരെ നീട്ടി.
ജാമ്യം കിട്ടിയെങ്കിലും ഉത്തര്‍പ്രദേശിലെ കേസുകളില്‍ ജുഡിഷ്യല്‍ കസ്റ്റഡി നിലനില്‍ക്കുന്നതിനാല്‍ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അഞ്ച് ജില്ലകളിലായി ആറു കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയില്‍ രെജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്.
ഹാഥ്‌റാസ്, സീതാപൂര്‍, ഗാസിയാബാദ്, ലഖീംപൂര്‍ ഖേരി, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഐജി ഡോ. പ്രീതിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെല്‍ഹി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
ഇതിനിടെ, തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. യുപി പൊലീസ് രെജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ റദ്ദാക്കണമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പിച്ച പ്രത്യേക ഹര്‍ജിയിലെ ആവശ്യം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച നടപടിയെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
Keywords: Mohammed Zubair gets bail in tweet case; Court says, ‘Hindu religion tolerant’, New Delhi, News, Trending, Media, Bail, Supreme Court of India, National.