Follow KVARTHA on Google news Follow Us!
ad

MDMA seized | കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി കാറ്ററിംഗ് തൊഴിലാളിയുള്‍പെടെ 2 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Drugs,Arrested,Police,Kerala,
കണ്ണൂര്‍: (www.kvartha.com) കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി രണ്ടുപേര്‍ പിടിയില്‍. കാറ്ററിംഗ് തൊഴിലാളി കരിവെള്ളൂര്‍ സ്വദേശികളായ കെ അനൂപ് (38), വൈശാഖ് (30) എന്നിവരെയാണ് വനിതാ എസ് ഐ സിസി അബ്രഹാമും സംഘവും പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ചെ 4.15 ഓടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപം വെച്ചാണ് ഇരുവരും വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ രണ്ട് ഗ്രാം എം ഡി എം എയുമായി പൊലീസ് പിടിയിലായത്.


MDMA seized, two arrested, Kannur, News, Drugs, Arrested, Police, Kerala

കുറച്ച് ദിവസങ്ങളായി പൊലീസ് കരിവെള്ളൂരും പരിസരത്തും മയക്കുമരുന്ന് സംഘത്തെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. രണ്ടു പേരില്‍ നിന്നുമായി ഓരോ ഗ്രാം വീതം പൊലീസ് കണ്ടെടുത്തു.

ഇവര്‍ സഞ്ചരിച്ച കെ എല്‍ 59 പി 5690 നമ്പര്‍ എര്‍ടിക മാരുതി കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

MDMA seized, two arrested, Kannur, News, Drugs, Arrested, Police, Kerala


Keywords: MDMA seized, two arrested, Kannur, News, Drugs, Arrested, Police, Kerala.

Post a Comment