കൊച്ചി: (www.kvartha.com) കലൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചെന്ന് പൊലീസ്. ദേശാഭിമാനി ജന്‍ക്ഷന് സമീപമുള്ള പെറ്റ് ഷോപിന് മുന്നില്‍ വൈകിട്ട് ആറ് മണിയോടെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പാതയോരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിക്കും മുമ്പുതന്നെ ഇയാള്‍ മരിച്ചതായാണ് വിവരം.
യുവാവിന്റെ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ടം നടപടികള്‍ക്കായി എറണാകുളം ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Man Found Dead in Kaloor, Kochi, News, Local News, Dead Body, CCTV, Police, Kerala.