Follow KVARTHA on Google news Follow Us!
ad

Man died | കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍ #കേരള വാര്‍ത്തകള്‍,Kannur,News,Dead,Dead Body,Rain,Kerala,
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിയില്‍ മധ്യവയസ്‌കനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീത്തലെ പുന്നാട് കല്ലങ്ങോട് മാഞ്ഞാമ്പാറ കോളനിയിലെ ചന്ദ്രനെ(46 ) യാണ് കോളനിക്ക് സമീപമുള്ള വാഴത്തോട്ടത്തിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ മുതല്‍ ചന്ദ്രനെ കാണാതായതിനെത്തുടര്‍ന്ന് കുടുംബക്കാരും കോളനി വാസികളും നാട്ടുകാരും അന്വേഷിച്ചു വരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.


Man died after falling into a puddle during heavy rain, Kannur, News, Dead, Dead Body, Rain, Kerala.

ഭാര്യ : സുനിത. സഹോദരങ്ങള്‍ : രവീന്ദ്രന്‍, രാജീവന്‍, രാധാമണി, നിഷ. മൃതദേഹം പരിയാരം മെഡികല്‍ കോളജിലെ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ചാവശ്ശേരിപ്പറമ്പ് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Keywords: Man died after falling into a puddle during heavy rain, Kannur, News, Dead, Dead Body, Rain, Kerala.

Post a Comment