ജൂണ്‍ 25ന് ബൈകില്‍ കുടുംബവീട്ടിലേക്ക് പോവുകയായിരുന്ന രാജേന്ദ്ര മീണയെ അജ്ഞാതരായ ആറോളം പേര്‍ വടികളും മൂര്‍ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് കോട്ട പൊലീസ് സൂപ്രണ്ട് (റൂറല്‍) കവേന്ദ്ര സിംഗ് സാഗര്‍ പറഞ്ഞു. ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
'പിതാവ് മദ്യപാനിയായതിനാലും കടബാധ്യത വരുത്തിവച്ചതിനാലും മടുത്ത ശിവാനി കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി അയാളെ കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ചേര്‍ന്ന് 1000 രൂപയ്ക്കാണ് വാടക കൊലയാളികളെ ബുക് ചെയ്തത്. എന്നാല്‍ കൊലപാതകം നടത്താന്‍ 50,000 രൂപ അവര്‍ ആവശ്യപ്പെട്ടു.
രാജേന്ദ്രയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണത്തിനായി ഡിഎസ്പി രാകേഷ് മാലിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ചോദ്യം ചെയ്യലില്‍ അധ്യാപകന് രണ്ട് ഭാര്യമാരുണ്ടെന്ന് മകള്‍ വെളിപ്പെടുത്തി. അമിതമായ കടബാധ്യതയുള്ള ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു. സുല്‍ത്താന്‍പൂര്‍ നഗരത്തില്‍ താമസിക്കുന്ന ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു', എസ് പി വ്യക്തമാക്കി.
കേസിലെ മറ്റ് രണ്ട് പ്രതികളായ ദേവേന്ദ്ര മീണ, പവന്‍ ഭീല്‍ എന്നിവരെ ഇതിനകം കോട്ട പൊലീസ് അറസ്റ്റ് ചെയ്തതായി എസ്എച്ഒ (ബുദ്ധദീത്) രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു.
Keywords: Man assaulted to death in Rajasthan; woman, who plotted killing, among 5 held, National, News, Top-Headlines, Rajasthan, Latest-News,Woman, Man, Assault, Death, Killed, Murder, Crime, Daughter, Police.