Follow KVARTHA on Google news Follow Us!
ad

Luis Echeverria Dies | വിദ്യാര്‍ഥി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന് ആരോപിച്ചിരുന്ന മെക്‌സികോ മുന്‍ പ്രസിഡന്റ് ലൂയിസ് എചവെരിയ അന്തരിച്ചു

Luis Echeverria, former Mexican President blamed for massacres, dies#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മെക്‌സികോ സിറ്റി: (www.kvartha.com) മെക്‌സികോ മുന്‍ പ്രസിഡന്റ് ലൂയിസ് എചവെരിയ അന്തരിച്ചു. 100 വയസായിരുന്നു. 1970 മുതല്‍ 1976 വരെ ആയിരുന്നു എചവെരിയയുടെ ഭരണകാലം. 1968 ലെ ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയതും അന്ന് ആഭ്യന്തര സെക്രടറി ആയിരുന്ന എചവെരിയ ആയിരുന്നു. അന്ന് 100 കണക്കിന് ഇടത്, ഗറില പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തുവെന്ന് ആരോപണമുണ്ട്.

News,World,international,Mexico,President,Death,Massacre,Death,Obituary, Luis Echeverria, former Mexican President blamed for massacres, dies


1971ലെ വിദ്യാര്‍ഥി കൂട്ടക്കൊലയ്ക്കും ഉത്തരവാദിയെന്ന് ആരോപണം ഉണ്ട്. ഓസ്‌കര്‍ നേടിയ 'റോമ' എന്ന ചലച്ചിത്രം ഈ കൂട്ടക്കൊലയ്ക്കിടയാക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ളതാണ്. 

2004 ല്‍ അദ്ദേഹത്തിനെതിരെ കൂട്ടക്കൊലയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും 2005 ല്‍ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇത് അംഗീകരിക്കുന്നില്ല.

Keywords: News,World,international,Mexico,President,Death,Massacre,Death,Obituary, Luis Echeverria, former Mexican President blamed for massacres, dies

Post a Comment