മോളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നിസ്‌കരിക്കുന്നതായുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതായി മോള്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
വാക്കിലൂടെയോ, എഴുത്തിലൂടെയോ, അടയാളങ്ങളിലൂടെയോ മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക, മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ പ്രവൃത്തി, മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് ഏതെങ്കിലും വര്‍ഗത്തില്‍പ്പെട്ടവര്‍ മറ്റൊരു വ്യക്തിയെ തെറ്റായി തടഞ്ഞുനിര്‍ത്തുക, സാമൂഹ്യ ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ നടത്തുക
എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മോളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റാരോപിതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അഖില ഭാരത ഹിന്ദു മഹാസഭ നേതാവ് ശിശിര്‍ ചതുര്‍വേദിയാണ് ലുലു മോളില്‍ നിസ്‌കാരം നടത്തുന്നത് സംബന്ധിച്ച് പരാതി നല്‍കിയത്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് പ്രതാപ് സിംഗിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.
Keywords: Latest-News, National, Top-Headlines, Lucknow, Controversy, Religion, Allegation, Police, Hindu Mahasabha, RSS, Muslims, Islam, Complaint, Lucknow Police, Namaz at Lulu Mall, Lulu Mall, Lucknow Police lodges FIR against unidentified people for offering 'namaz at Lulu Mall'.
< !- START disable copy paste -->