ലക്നൗ: (www.kvartha.com) ഉത്തരേന്‍ഡ്യയിലെ ലുലു ഗ്രൂപിന്റെ ആദ്യത്തെ ഷോപിംഗ് മോള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ ആരംഭിച്ചു. 2000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച മോളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍വഹിച്ചു.
നിയമസഭ സ്പീകര്‍ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത, ലുലു ഗ്രൂപ് ചെയര്‍മാന്‍ എം എ യൂസുഫലി എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസുഫലി ഓടിച്ച ഗോള്‍ഫ് കാര്‍ടില്‍ കയറി ലുലു ഹൈപര്‍ മാര്‍കറ്റ് ഉള്‍പെടെ മോളിന്റെ സവിശേഷതകള്‍ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരുമണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.
22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലക്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മോള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപര്‍ മാര്‍കറ്റാണ് മോളിന്റെ സവിശേഷത.
ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 11 സ്‌ക്രീന്‍ സിനിമ, ഫുഡ് കോര്‍ട് ഉള്‍പെടെ മൂവായിരത്തിലധികം വാഹന പാര്‍കിഗ് സൗകര്യം മോളിന്റെ സവിശേഷതകളാണ്.
ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്. വിവിധ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളും ഗ്രൂപ് വിഭാവനം ചെയ്യുന്നുണ്ട്. കേരളം, കര്‍ണാടക എന്നിവിടങ്ങളിലായി നാല് ഷോപിംഗ് മോളുകളാണ് ഗ്രൂപിന്റേതായി പ്രവര്‍ത്തിക്കുന്നത്.

എക്‌സിക്യൂടിവ് ഡയറക്ടര്‍ എം എ അശ്റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, ഗ്രൂപ് ഡയറക്ടര്‍മാരായ എം എ സലീം, എം എം അൽത്വാഫ്, ഇന്‍ഡ്യ ഒമാന്‍ ഡയറക്ടര്‍ ആനന്ദ് റാം, ലുലു ലക്‌നൗ റീജിയനല്‍ ഡയറക്ടര്‍ ജയകുമാര്‍ എന്നിവരും സംബന്ധിച്ചു.
Keywords: Lucknow Lulu Mall inaugurated by Chief Minister Yogi Adityanath, News, Inauguration, M.A.Yusafali, Business Man, Yogi Adityanath, National.
Keywords: Lucknow Lulu Mall inaugurated by Chief Minister Yogi Adityanath, News, Inauguration, M.A.Yusafali, Business Man, Yogi Adityanath, National.