ഒരു മെട്രോ സ്റ്റേഷന്‍ സ്റ്റേഷനില്‍ നിന്നുള്ളതാണ് വീഡിയോ. മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ നില്‍ക്കുന്നത് കാണാം. അപ്പോഴാണ് ഒരു ചെറിയ പെണ്‍കുട്ടി ഒരു ജവാന്റെ അടുത്തേക്ക് വരുന്നത്. ജവാനും അവളെ സ്‌നേഹത്തോടെ നോക്കുന്നു. പെണ്‍കുട്ടി വണങ്ങി ആ ജവാന്റെ പാദങ്ങളില്‍ തൊട്ടു. ഇതിനുശേഷം, ജവാന്‍ പെണ്‍കുട്ടിയെ എടുത്ത് സ്‌നേഹപൂര്‍വം ചുംബിക്കുന്നു. അരികില്‍ നില്‍ക്കുന്ന ബാക്കിയുള്ള സൈനികര്‍ അവരെ കണ്ടു പുഞ്ചിരിക്കുന്നു.
संस्कार उम्र से बड़े है बिटिया रानी के... जय हिंद जय भारत 🇮🇳❤️..!! pic.twitter.com/U998Um1fMz
— Vikash Mohta 🇮🇳 (@VIKASHMOHTA90) July 15, 2022
ഒരു പെണ്‍കുട്ടി പോലും നമ്മുടെ രാജ്യത്തെ സൈനികരോട് എങ്ങനെ ബഹുമാനിക്കുന്നു എന്ന് വീഡിയോയില്‍ കാണാം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് അതിവേഗമാണ് വൈറലായത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്തു. ഈ കാര്യങ്ങള്‍ ആദ്യം മുതല്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് ഒരു ഉപയോക്താവ് കുറിച്ചു. 'ഇതാണ് ഭാരതീയത, ഈ സംസ്‌കാരം നമ്മുടെ സനാതന ധര്‍മത്തിന്റെ കണ്ണാടിയാണ്, ഈ പെണ്‍കുട്ടിയെ മനുഷ്യനാക്കാന്‍ പരമാവധി ശ്രമിച്ച ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നന്ദി', മറ്റൊരാള്‍ കുറിച്ചു.
Keywords: Latest-News, National, Top-Headlines, Army, Video, Viral, Jawans, Soldiers, Social-Media, Girl, Minister, Love, Army Jawan, Indian Army, Emotional Video, Little Girl Touched Army Jawan Feet; Emotional Video Goes Viral.
< !- START disable copy paste -->