കൊച്ചി: (www.kvartha.com) കേരളത്തില്‍ വ്യായാമ ശാലകള്‍
നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് കേരള ഹൈകോടതി. 1963ലെ കേരള പബ്ലിക് റിസോര്‍ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ വ്യായാമ ശാലകളും ലൈസന്‍സ് എടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
നടത്തിപ്പിന് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് കേരള ഹൈകോടതി. 1963ലെ കേരള പബ്ലിക് റിസോര്‍ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ വ്യായാമ ശാലകളും ലൈസന്‍സ് എടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
വ്യായാമ ശാലകള്‍ തുടങ്ങുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നോടീസ് നല്‍കണം. നോടീസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരം സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം വ്യായാമ ശാലകളുടെ പ്രവര്‍ത്തനമെന്നും ഹൈകോടതി നിര്‍ദേശിച്ചു. വ്യായാമ ശാലകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പ്രായഭേദമന്യേ ഏവര്‍ക്കും ദേവാലയങ്ങള്‍ പോലെയായി വ്യായാമ ശാലകള്‍ മാറിക്കഴിഞ്ഞെന്ന് ഹൈകോടതി നിരീക്ഷിച്ചു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതുകൊണ്ടുതന്നെ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകര്‍ഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവര്‍ത്തിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഹര്‍ജി പരിഗണിക്കവെ സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഭൂരിഭാഗം വ്യായാമ ശാലകളും പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സര്‍കാര്‍ വിശദീകരണം നല്‍കിയിരുന്നു.