ചെന്നൈ പൂനാംമല്ലിയിലെ അപാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അപകട സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ഫ്ളാറ്റിന് മുന്‍വശത്തെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ സുരക്ഷാജീവനക്കാരനാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ഇവര്‍ ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
മൂന്നരവയസ്സുകാരി അഞ്ചാംനിലയിലെ ഫ്ളാറ്റിന്റെ ബാല്‍കണിയില്‍നിന്ന് വീണ് മരിച്ചെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍കണിയില്‍നിന്ന് താഴേക്ക് വീണത്. മുനിസിപാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റായ കുട്ടിയുടെ പിതാവ് രവി തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഫ്ളാറ്റില്‍നിന്ന് ഇറങ്ങിയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന്‍ പ്രഭാതസവാരിക്കായും ഫ്ളാറ്റില്‍ നിന്നിറങ്ങി. ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.
പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ളാറ്റിലെ ബാല്‍കണിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ബാല്‍കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് സിസിടിവിയില്‍ നിന്നും മനസിലാകുന്നത്.
എന്നാല്‍ മുറിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ബാല്‍കണിയില്‍നിന്ന് വീണത് വീട്ടിലുള്ളവരാരും അറിഞ്ഞിരുന്നില്ല. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. അപകടമുണ്ടായ വിവരമറിഞ്ഞതിന് പിന്നാലെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി ബാല്‍കണിയില്‍നിന്ന് വീണതാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Keywords: Left alone at home, 3-year-old falls to death from 5th floor, Chennai, News, Local News, Child, Accidental Death, Hospital, Treatment, National.