ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡ് നടി സുസ്മിത സെന്നിനെ ചേര്‍ത്തുപിടിച്ച് 'പുതിയ തുടക്കം' പ്രഖ്യാപിച്ച് ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) സ്ഥാപകന്‍ ലളിത് മോദി. ഇരുവരും ഉടന്‍ വിവാഹിതരാകുന്നുവെന്ന് റിപോര്‍ട്. പുതിയ തുടക്കമാണിതെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു.
മാലദ്വീപിലും സാര്‍ഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളാണ് ലളിത് മോദി ട്വിറ്ററില്‍ പങ്കുവച്ചത്. ഇരുവരും വിവാഹിതരായിട്ടില്ലെന്ന് മറ്റൊരു ട്വീറ്റിലൂടെ ലളിത് മോദി വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റില്‍ സുസ്മിത സെന്നിനെ ബെറ്റര്‍ ഹാഫ് എന്നു ലളിത് മോദി വിശേഷിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ പുതിയൊരു തുടക്കമാണിതെന്നും അദ്ദേഹം പറയുന്നു. ലന്‍ഡനില്‍ തിരിച്ചെത്തിയശേഷമാണ് കുറിപ്പെന്നും പറയുന്നുണ്ട്.
1994ല്‍ മിസ് യൂനിവേഴ്‌സ് ആയ സുസ്മിത സെന്‍ 1996ല്‍ ദാസ്തക് സിനിമയിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ബീവി നമ്പര്‍ 1, ഡു നോട് ഡിസ്റ്റര്‍ബ്, മേം ഹൂ നാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.
ബിസിനസ് സാമ്രാജ്യത്തിന് ഉടമയായ ലളിത് മോദി 2008ല്‍ ആരംഭിച്ച ഐപിഎല്‍ ക്രികറ്റ് ടൂര്‍നമെന്റിന്റെ സ്ഥാപകനും, ആദ്യ ചെയര്‍മാനും കമിഷനറുമായിരുന്നു. 2008 മുതല്‍ 2010 വരെ ഐപിഎല്‍ ടൂര്‍നമെന്റിന്റെ നടത്തിപ്പുകാരനായിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വമ്പന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടമാകുന്നത്. അഴിമതി നടന്ന സമയത്ത് ഐപിഎല്‍ കമിഷനറായിരുന്നു ലളിത് മോദി.
അന്ന് മള്‍ടി സ്‌ക്രീന്‍ മീഡിയ ലിമിറ്റഡ് (എംഎസ്എം ഇപ്പോള്‍ സോനി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്) ഐപിഎലിലെ മാധ്യമ അവകാശം സംബന്ധിച്ച ലേലവുമായി ബന്ധപ്പെട്ട് ബിസിസിഐയെ സമീപിച്ചിരുന്നു. ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപിന് നല്‍കിയതായി (ഡബ്ലുഎസ്ജി) വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്.
എന്നാല്‍ ബിസിസിഐയും ഡബ്ലുഎസ്ജിയും തമ്മില്‍ ഇതു സംബന്ധിച്ച് ഒരു കരാറിലും എത്തിയിരുന്നില്ല. റിപോര്‍ടുകള്‍ പ്രകാരം ലളിത് മോദി ഒറ്റയ്ക്കാണ് ഡബ്ല്യുഎസ്ജിയുമായി കരാറിലെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് ലളിത് മോദി 125 കോടി രൂപ കൈപ്പറ്റിയിട്ടുമുണ്ടെന്നാണ്. പിന്നാലെ കൊച്ചി ടസ്‌കേഴ്‌സ് കേരള പ്രതിനിധിയെ ഫ്രാഞ്ചൈസി ലൈസന്‍സ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയത് ഉള്‍പെടെയുള്ള കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ബിസിസിഐ കണ്ടെത്തി. തുടര്‍ന്ന് ഇന്‍ഡ്യയില്‍നിന്ന് പലായനം ചെയ്ത ലളിത് മോദി ഇപ്പോള്‍ യുകെയിലാണുള്ളത്.
Just back in london after a whirling global tour #maldives # sardinia with the families - not to mention my #betterhalf @sushmitasen47 - a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
Keywords: News,National,India,New Delhi,Report,Business Man,Entertainment, Actress,Marriage,Top-Headlines,Lifestyle & Fashion,Bollywood, Lalit Modi Announces 'New Beginning' With Sushmita SenJust for clarity. Not married - just dating each other. That too it will happen one day. 🙏🏾🙏🏾🙏🏾🙏🏾 pic.twitter.com/Rx6ze6lrhE
— Lalit Kumar Modi (@LalitKModi) July 14, 2022