തൃശൂര്‍: (www.kvartha.com) തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. കല്ലഴി ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. കല്ലഴി അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത, മല്ലികയമ്മ, റിജു എന്നിവര്‍ക്കാണ് തെരുവ് നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്.
അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാന്‍ ഓടിച്ചതായും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സര്‍കാര്‍ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: News,Kerala,State,Thrissur,attack,Dog,Animals,Injured,Local-News, Kunnamkulam, Kunnamkulam: 4 people injured stray dog attack