കോഴിക്കോട്: (www.kvartha.com) തുഷാരഗിരിയില്‍ വന്ന വിനോദ സഞ്ചാരികളിലെ അഞ്ചംഗ സംഘത്തില്‍ ഒരാളെ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍ കാണാതായതായി. സംഘത്തിലെ രണ്ടുപേരാണ് വെള്ളത്തില്‍ വീണത്. അതില്‍ ഒരാളെ കരയിലുള്ളവര്‍ ചേര്‍ന്ന് രക്ഷിച്ചു. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കനത്ത മഴ ആയതിനാല്‍ ജലാശയത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും കോഴിക്കോട് ഒരു അപകടം റിപോര്‍ട് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുഷാരഗിരിയില്‍ അഗ്നിശമന സേന, പൊലീസ് മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
Keywords: News,Kerala,State,Kozhikode,Water,River,Missing,Local-News, Kozhikode: One person swept away near Tusharagiri Falls; Search continues