തിരുവനന്തപുരം: (www.kvartha.com) പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്. പൊലീസ് ആസ്ഥാനത്തെ അഡിഷണല്‍ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്.
കെ പത്മകുമാറാണ് പുതിയ പൊലീസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡിയായി നിയമിച്ചു. എംആര്‍ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നല്‍കി. ഡെപ്യൂടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.
മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍
കെ പദ്മകുമാര്‍ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
യോഗേഷ് ഗുപ്ത ബെവ്‌കോ എം ഡി
മനോജ് എബ്രഹാം വിജിലന്‍സ് മേധാവി
ടി വിക്രം ഉത്തരമേഖലാ ഐജി
അശോക് യാദവ് സെക്യൂരിറ്റി ഐ ജി
എസ് ശ്യാംസുന്ദര്‍ ഡി ഐ ജി ക്രൈം ബ്രാഞ്ച്
ഡോ എ ശ്രീനിവാസ് സ്‌പെഷല്‍ ബ്രാഞ്ച് എസ് പി
കെ കാര്‍ത്തിക് കോട്ടയം എസ് പി
ടി നാരായണന്‍ അഡീഷണല്‍ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
മെറിന്‍ ജോസഫ് കൊല്ലം സിറ്റി കമിഷണര്‍
ആര്‍ കറുപ്പസാമി കോഴിക്കോട് റൂറല്‍ എസ് പി
അരവിന്ദ് സുകുമാര്‍ കെ എ പി നാലാം ബറ്റാലിയന്‍ കമാന്റന്റ്
ഡി ശില്‍പ വനിതാ സെല്‍ എസ് പി
വിവേക് കുമാര്‍ എറണാകുളം റൂറല്‍ എസ് പി
ആര്‍ ആനന്ദ് വയനാട് എസ് പി
പി നിധിന്‍രാജ് തലശേരി എ എസ് പി
വി യു കുര്യാക്കോസ് ഇടുക്കി എസ് പി
ടികെ വിഷ്ണു പ്രദീപ് എ എസ് പി പേരാമ്പ്ര
Keywords: Kerala Police sees many changes in Top and middle level, Thiruvananthapuram, News, Politics, Police, Controversy, Kerala.