Follow KVARTHA on Google news Follow Us!
ad

Opposition says | 'സ്ത്രീത്വത്തെ അധിക്ഷേപിക്കാന്‍ കേരള നിയമസഭ കൗരവ സഭയല്ല'; എംഎം മണി അധിക്ഷേപകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

Kerala Legislative Assembly is not Kaurava Sabha to insult women, says opposition, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കെ കെ രമയ് ക്കെതിരെ എം എം മണി നടത്തിയ അധിക്ഷേപകരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ദുര്യോധനന്‍മാരും ദുശാസനന്‍മാരും സ്ത്രീത്വത്തെ അപമാനിച്ച് അഴിഞ്ഞാട്ടം നടത്തുന്ന കൗരവസഭയല്ല സംസ്ഥാന നിയമസഭ. സഭയെ കൗരവസഭയാക്കി മാറ്റുന്നതിന് തുല്യമാണ് എം എം മണിയുടെ പ്രസ്താവന. അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കാന്‍ മണിയോ സര്‍കാരോ തയാറാകാത്ത സാഹചര്യത്തില്‍ അത് പിന്‍വലിക്കാനുള്ള നടപടി സ്പീകറുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
                 
Latest-News, Short-News, Top-Headlines, Kerala, Political Party, Politics, Assembly, Controversy, Congress, Protest, Government, Minister, Kerala Legislative Assembly, Kerala Legislative Assembly is not Kaurava Sabha to insult women, says opposition.

എന്നാല്‍ അധിക്ഷേപം പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന നിലപാടിലാണ് എംഎം മണി. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പരാമര്‍ശം പിന്‍വലിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കെകെ രമയെ കൂടാതെ ആനിരാജ ഉള്‍പെടെയുള്ള സിപിഐ നേതാക്കളെ അപമാനിച്ചിട്ടും സിപിഐ നേതൃത്വം മൗനം പാലിക്കുന്നത് അദ്ഭുതകരമാണ്.

സ്ത്രീകള്‍ക്കുണ്ടാകുന്ന വൈധവ്യം അവരുടെ വിധിയാണെന്ന് ഈ സര്‍കാരോ പാര്‍ടിയോ വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. പുരോഗമനപരമായി ചിന്തിക്കുന്നെന്ന് പറയുന്ന സിപിഎം വിധിയില്‍ വിശ്വസിക്കുന്നുണ്ടോ? വൈരുദ്ധാത്മക ഭൗതികവാദത്തില്‍ എവിടെയാണ് വിധിയെ കുറിച്ച് പറയുന്നത്? കമ്യൂണിസ്റ്റ് നിലപാടുകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍, വൈധവ്യം സ്ത്രീയുടെ വിധിയാണെന്ന് പറയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Keywords: Latest-News, Short-News, Top-Headlines, Kerala, Political Party, Politics, Assembly, Controversy, Congress, Protest, Government, Minister, Kerala Legislative Assembly, Kerala Legislative Assembly is not Kaurava Sabha to insult women, says opposition.
< !- START disable copy paste -->

Post a Comment