മയില്‍ ഇന്‍ഡ്യയുടെ ദേശീയ പക്ഷിയാണ്, വന്യജീവി നിയമം 1972 പ്രകാരം ഇത് സംരക്ഷണ വിഭാഗത്തില്‍പ്പെടുന്നു. കര്‍ണാടക വനം വകുപ്പിന്റെ മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
പരിശോധനയ്ക്കിടെ ഇയാളുടെ വസതിയില്‍ നിന്ന് പ്രായപൂര്‍ത്തിയായ ഒരു മയിലിനെയും പിടികൂടി. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷം മഞ്ജു നായകിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മയിലിനെ ഹിന്ദുമതത്തില്‍ പവിത്രമായി കണക്കാക്കുന്നുണ്ടെങ്കിലും തൂവലുകള്‍ക്കും കൊഴുപ്പിനും മാംസത്തിനും വേണ്ടി അവയെ വേട്ടയാടുന്നുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
ഈ മാസം ആദ്യം ചെങ്കല്‍പെടില്‍ ചെറിയ കൂടുകളില്‍ തത്തകളെ അനധികൃതമായി വളര്‍ത്തിയിരുന്ന ഏഴ് കൈനോട്ടക്കാര്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ (ഡബ്ല്യുപിഎ) 9, 39, 51 വകുപ്പുകള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ പ്രാഥമിക കുറ്റകൃത്യ റിപോര്‍ട് രെജിസ്റ്റര്‍ ചെയ്യുകയും കൈനോട്ടക്കാരെ പിടികൂടുകയും ചെയ്തതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
അടുത്തിടെ ഹാസ്യനടന്‍ സുനില്‍ ഗ്രോവര്‍ തത്തയെ ഉപയോഗിച്ച് തന്റെ ഭാവി പ്രവചിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പീപിള്‍ ഫോര്‍ എതികല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്‍ഡ്യ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. പക്ഷികളെ രക്ഷിക്കാനും ഭാഗ്യം പറയുന്നവരെ പിടികൂടാനും വനം വകുപ്പിനൊപ്പം പ്രവര്‍ത്തിച്ചുവരികയാണ് പെറ്റ ഇന്‍ഡ്യ.
പക്ഷികളെ ചെറിയ പെട്ടികളിലാക്കി വളര്‍ത്തുമ്പോള്‍ ചിറകുകളും കാലുകളും ഒടിഞ്ഞും വെള്ളം കുടിക്കാതെയും പരിഭ്രാന്തിയിലായും 60 ശതമാനവും മരിക്കുന്നു. പോഷകാഹാരക്കുറവ്, ഏകാന്തത, വിഷാദം, പിരിമുറുക്കം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന, അടിമത്തത്തെ തുടര്‍ന്ന് ഏകാന്ത ജീവിതം അഭിമുഖീകരിക്കേണ്ടി വരുന്നവരാണ് ഇത്തരം പക്ഷികളെന്ന് പെറ്റ ഇന്‍ഡ്യയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം തത്തകളെ സംരക്ഷിക്കുന്നതും അവയെ പിടിക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്.
Keywords: Karnataka: Man arrested for raising peacocks; adult bird seized from his residence, Bangalore, News, Karnataka, Arrested, Vigilance, Raid, National.