തലശേരി: (www.kvartha.com) അമാവസിയെന്ന തമിഴ് ബാലനും അഷ്നയെന്ന ചെറുവാഞ്ചേരിയിലെ പെണ്‍കുട്ടിക്കും ശേഷം കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളായി അസം സ്വദേശിയായ പിതാവും മകനും.
മട്ടന്നൂര്‍ ചാവശ്ശേരിക്കടുത്ത് നെലിയാട്ട് ക്ഷേത്രത്തിന് സമീപമുള്ള മടത്തില്‍ വീട്ടില്‍ ഉഗ്ര സ്ഫോടനത്തില്‍ ബുധനാഴ്ച തകര്‍ന്നത് 'നിധി' കിട്ടിയ സന്തോഷത്തില്‍ തുറന്നുനോക്കിയ രണ്ടു മനുഷ്യജീവനുകളായിരുന്നു. ആക്രി പൊറുക്കി ജീവിക്കുന്ന രണ്ടു പാവപ്പെട്ട മനുഷ്യരാണ് കണ്ണും കാതുമില്ലാത്ത കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ ഇരകളായി മാറിയത്.ഒരു വര്‍ഷമായി ഇവിടെ വാടകക്ക് താമസിച്ചു വരുന്ന അഞ്ച് അംഗങ്ങളും ആസാം സ്വദേശികളാണ്. അച്ഛനും രണ്ട് മക്കളും മറ്റ് രണ്ട് പേരുമാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ എല്ലാ ദിവസവും സൈകിളില്‍ വലിയ ചാക്കുകളില്‍ കുപ്പികളും മറ്റും പൊറുക്കി വിട്ടിലെത്തി വേര്‍തിരിച്ച് താജുദ്ദീനെന്ന കരാറുകാരന് കൊടുക്കുകയാണ് പതിവ്.
അങ്ങനെയിരിക്കെ ബുധനാഴ്ച കുപ്പി പെറുക്കുന്നതിനിടയില്‍ സ്റ്റീല്‍ ബോംബ് ഇവര്‍ക്ക് ലഭിച്ചതായാണ് വിവരം. നല്ല തിളക്കത്തിലുള്ള ഈ സാധനം ബോംബാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തിയ അച്ഛനും മകനും ഇവര്‍ വീടിന്റെ രണ്ടാം നിലയില്‍ കയറി നിധിയെന്നു കരുതിയ സാധനം രഹസ്യമായ തുറക്കുന്നതിനിടയില്‍ ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ ഫസല്‍ ഹഖ് മരിച്ചിരുന്നു. ഉഗ്രസ്ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തെറിച്ചു. കണ്ണുകള്‍ അടര്‍ന്നുവീണു. മൂത്തമകന്‍ ശാഹുദുലിനെ സഹതാമസക്കാരും ഓടിക്കൂടിയെത്തിയ നാട്ടുകാരും മട്ടന്നൂര്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
വിമാനത്താവള നഗരമായ മട്ടന്നൂരില്‍ നിന്നും അഞ്ചുകിലോ മീറ്റര്‍ അകലെ ഇരിട്ടി-മട്ടന്നൂര്‍ റോഡരികിലെ ചാവശേരിക്കടുത്തെ പത്തൊമ്പതാം മൈലിലാണ് അപകടം.
Keywords: Thalassery, Kannur, Kerala, News, Top-Headlines, Bomb, Bomb Blast, Death, Assam, Natives, Father, Son, Temple, Accident, Kannur: Two died in bomb blast.