പരിയാരം: (www.kvartha.com) കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ പുതിയ പ്രിന്‍സിപലായി പ്രമുഖ പീഡിയാട്രിക് സര്‍ജന്‍ ഡോ പ്രതാപ് സോമനാഥ് ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അദ്ദേഹം ചുമതലയേറ്റത്. മെഡികല്‍ കോളജ് സര്‍കാര്‍ എറ്റെടുത്തശേഷമുള്ള നാലാമത്തെ പ്രിന്‍സിപലാണ് ഇദ്ദേഹം. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയാണ്.
മെഡികല്‍ കോളജില്‍, പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ഡോ അലക്‌സ് ഉമ്മന്‍, വൈസ് പ്രിന്‍സിപല്‍ ഡോ എസ് രാജീവ്, മെഡികല്‍ സൂപ്രണ്ട് ഡോ കെ സുദീപ്, ഡോ സുജിത് ശ്രീനിവാസന്‍, ഡോ മനോജ് ഡി കെ, ഡോ വിമല്‍ റോഹന്‍, ഡോ സരിന്‍ എസ് എം, ഡോ മനോജ് കുമാര്‍ കെ പി, അകൗണ്ട്‌സ് ഓഫിസര്‍ അനില്‍ കുമാര്‍ എം, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് കെ ജനാര്‍ദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രാവിലെ 10 മണിയോടെ അദ്ദേഹത്തെ സ്വീകരിച്ചു.
തിരുവനന്തപുരം മെഡികല്‍ കോളജില്‍ നിന്നും 1986 ല്‍ എം ബി ബി എസ് പാസ്സായ ഇദ്ദേഹം, ജെനറല്‍ സര്‍ജറിയില്‍ പി ജിയും പീഡിയാട്രിക് സര്‍ജറിയില്‍ എം സി എചും നേടിയിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡികല്‍ കോളജ് വൈസ് പ്രിന്‍സിപല്‍, തൃശൂര്‍ ഗവ. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ചുമതലകള്‍ നിര്‍വഹിച്ച ശേഷമാണ് പരിയാരത്തെത്തുന്നത്.
Keywords: Kannur Govt. Dr Pratap Somnath took charge as the principal of the medical college, Kannur, News, Medical College, Principal, Kerala.