Accidental Death | കാറുമായി കൂട്ടിയിടിച്ച് സ്കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം
Jul 10, 2022, 12:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷനിലെ എളയാവൂരിന് സമീപം കാറും സ്കൂടറും കൂട്ടിയിടിച്ച് സ്കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം. തോട്ടം എവണ്റോ വിധേയത്തില്‍ ബെന്നി തോമസ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ എളയാവൂരിലെ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
കണ്ണൂര്‍ ജെ എസ് പോള്‍ ജംഗ്ഷനിലെ ബെന്നീസ് ബ്യൂടി ക്ലിനിക് ഉടമയാണ്. ഭാര്യ: അജിത. ഏകമകന്: സോനു. സഹോദരങ്ങള്‍: പ്രിന്‍സി, ബിജു, പ്രിന്‍സ്, ലൗലി, ടെല്മോള്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

