ജംതാര: (www.kvartha.com) വിവാഹശേഷം ജീന്‍സ് ധരിക്കുന്നത് തടഞ്ഞ ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നതായി പൊലീസ്. ജാര്‍ഖണ്ഡിലെ ജംതാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോര്‍ബിത ഗ്രാമത്തിലാണ് സംഭവം റിപോര്‍ട് ചെയ്തത്.
പൊലീസ് പറയുന്നത്
'ശനിയാഴ്ച രാത്രി, പുഷ്പ ഹെംബ്രോം, ജീന്‍സ് ധരിച്ച് ഗോപാല്‍പൂര്‍ ഗ്രാമത്തിലെ ഒരു മേള കാണാന്‍ പോയി. വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം വസ്ത്രധാരണത്തെച്ചൊല്ലി ദമ്പതികള്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും വിവാഹശേഷം ജീന്‍സ് ധരിച്ചത് എന്തിനാണെന്ന് ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രകോപിതയായ പുഷ്പ ഭര്‍ത്താവിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ധന്‍ബാദ് പിഎംസിഎചിലേക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം മരിച്ചു. ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് മകനും മരുമകളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി മരിച്ചയാളുടെ പിതാവ് കര്‍ണേശ്വര് ടുഡു പറഞ്ഞു. വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നെന്നും വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ധന്‍ബാദില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്', ജംതാര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അബ്ദുർ റഹ്‌മാൻ പറഞ്ഞു.
Keywords: Jharkhand woman killed man after he denies her permission to wear jeans: Police, National, News, Top-Headlines, Crime, Latest-News, Jharkhand, Police, Woman, Report, Husband.
Woman killed man | 'വിവാഹശേഷം ജീൻസ് ധരിക്കാൻ വിലക്ക്; യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി'; വിചിത്ര സംഭവം ഇങ്ങനെ
Jharkhand woman killed man after he denies her permission to wear jeans: Police