Friday holidays | ഝാര്‍ഖണ്ഡിലെ ജംതാരയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചതോറും അവധി നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍കാര്‍

 


റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഞായറാഴ്ചകള്‍ക്ക് പകരം വെള്ളിയാഴ്ചകളില്‍ അവധി നല്‍കുന്നു. സ്‌കൂളുകളിലെ മുസ്ലിം ജനസംഖ്യ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എടുത്തത്. വെള്ളിയാഴ്ച ഉര്‍ദു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന വിജ്ഞാപനത്തിന്റെ മറവില്‍ ഈ സ്‌കൂളുകള്‍ അടച്ചിടുകയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ സംസ്ഥാന സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മുസ്ലിം ജനസംഖ്യ കൂടുതലുള്ള കര്‍മാതന്ദ്, നാരായണ്‍പൂര്‍ എന്നിവിടങ്ങളിലെ പ്രൈമറി സ്‌കൂളുകളിലാണ് അവധി പ്രഖ്യാപിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്തു. ഇതര മതസ്ഥരായ വിദ്യാര്‍ഥികളും ഈ സ്‌കൂളുകളില്‍ പഠിക്കുന്നു. 70 ശതമാനം വിദ്യാര്‍ഥികളും മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
 
ഈ സ്‌കൂളുകളുടെ നോടിസ് ബോര്‍ഡുകളിലും ആഴ്ചതോറുമുള്ള അവധി മാറ്റം അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ 1084 പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ 15 സ്‌കൂളുകള്‍ മാത്രമാണ് ഉറുദു സ്‌കൂളുകളുടെ പേരില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, ഗ്രാമവിദ്യാഭ്യാസ കമറ്റിയുടെയും പ്രദേശവാസികളുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് ഡസന്‍ കണക്കിന് സ്‌കൂളുകളും ഉറുദു സ്‌കൂളുകളായി വിജ്ഞാപനം ചെയ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ സ്‌കൂളിലെ അധ്യാപകര്‍ തയാറായില്ല.

ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഡെപ്യൂടി കമിഷണര്‍ ഫായിസ് അഹ് മദിനെ ഉദ്ധരിച്ച് ആജ് തക് റിപോര്‍ട് ചെയ്തു. അന്വേഷണത്തിന് ശേഷമേ പ്രശ്‌നം വ്യക്തമാകൂവെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Friday holidays | ഝാര്‍ഖണ്ഡിലെ ജംതാരയില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ചതോറും അവധി നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍കാര്‍


വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രടറി രാജേഷ് ശര്‍മയും അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചകളില്‍ ഉറുദു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് സര്‍കാരിന്റെ അറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

Keywords: Jharkhand: Probe ordered after schools in Muslim-majority area in Jamtara get Friday holidays, Jharkhand, News, Education, Muslim, Religion, Students, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia