Follow KVARTHA on Google news Follow Us!
ad

Bizarre | വഴിയോരക്കച്ചവടം നടത്തുന്ന 'ഐഐടി പ്രൊഫസര്‍' ഡോക്ടറെ വിവാഹം കഴിച്ചു; 110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്ത്രീധനം കിട്ടി, ഒടുവില്‍ ജയിലിലായി

'IIT professor' who runs roadside shop marries doctor, lands in jail for dowry#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെന്നൈ: (www.kvartha.com) മദ്രാസ് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (ഐഐടി) പ്രൊഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം കഴിച്ച വഴിയോരക്കച്ചവടക്കാരന്‍ അറസ്റ്റിലായി. അശോക് നഗറില്‍ വഴിയോരക്കട നടത്തുന്ന വി പ്രഭാകരനാണ് പിടിയിലായത്.  

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇയാള്‍ മറ്റൊരു സ്ത്രീയെ 2019ല്‍ വിവാഹം കഴിച്ചിരുന്നു, ആ ബന്ധത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് മറ്റൊരു വിവാഹം കഴിച്ചത്. വധുവിന്റെ വീട്ടുകാരില്‍ നിന്ന് 78 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പ്രഭാകരനും കുടുംബത്തിനും ലഭിച്ചത്. 

ജാഫര്‍ഖാന്‍പേട്ടയിലെ പെരിയാര്‍ സ്ട്രീറ്റിലെ വി പ്രഭാകരന് സഹോദരങ്ങള്‍ക്കൊപ്പം ടിഫിന്‍ കടയുണ്ട്. 2020-ല്‍ അദ്ദേഹം നഗരത്തിലുള്ള ഡോക്ടറായ ഷണ്‍മുഖ മയൂരിയെ വിവാഹം കഴിച്ചു. ആ സമയത്ത് കടക്കെണിയിലായ പ്രഭാകരന്റെ കുടുംബം, സ്ത്രീധനത്തിന്റെ പേരില്‍ ഇരയുടെ കുടുംബത്തില്‍ നിന്ന് വന്‍ തുക ഈടാക്കാന്‍ പദ്ധതിയിട്ടിരുന്നു.  

തുടര്‍ന്ന്, ബയോകെമിസ്ട്രി പ്രൊഫസറായി ഐഐടിയില്‍ ജോലി നോക്കുന്നുവെന്ന് പറഞ്ഞ് പ്രഭാകരന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചു. തനിക്ക് പിഎച്ഡി ഉണ്ടെന്നും അവകാശപ്പെട്ടതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു.

110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകുന്നേം മടങ്ങിയെത്തുന്നത് എന്തുകൊണ്ടാണെന്നും വീട്ടില്‍ സമയം ചെലവഴിക്കാത്തതെന്താണെന്നും മയൂരി ചോദിച്ചപ്പോള്‍ പ്രഭാകരന്‍ ഡോക്ടറെ മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

News,National,India,chennai,Marriage,Doctor,Arrest,Fraud,Police,Crime, 'IIT professor' who runs roadside shop marries doctor, lands in jail for dowry


പ്രൊഫസറെന്ന നിലയില്‍ വളരെ തിരക്കായതിലാണെന്ന് പറഞ്ഞ് പ്രഭാകരന്റെ മാതാപിതാക്കള്‍ മകനെ സംരക്ഷിച്ചിരുന്നു. ഇതിനിടെ സംശയത്തെത്തുടര്‍ന്ന് മയൂരിയും സഹോദരനും ഐഐടി-മദ്രാസ് സന്ദര്‍ശിച്ചപ്പോള്‍ പ്രഭാകരന്‍ കള്ളം പറഞ്ഞതായി മനസിലാക്കുകയായിരുന്നു.

അതിനിടെ, മയൂരിയുടെ സ്വര്‍ണം കാണാതായി, കടം വീട്ടാനും വീട് പണിയാനും പുതിയ ടിഫിന്‍ സെന്റര്‍ തുറക്കാനും പ്രഭാകരന്‍ ഈ പണം ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അശോക് നഗര്‍  വനിതാ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Keywords: News,National,India,chennai,Marriage,Doctor,Arrest,Fraud,Police,Crime, 'IIT professor' who runs roadside shop marries doctor, lands in jail for dowry

Post a Comment