Follow KVARTHA on Google news Follow Us!
ad

Traffic Rule | നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ തുടര്‍ച്ചയായി ഹോണ്‍ അടിക്കാറുണ്ടോ? എങ്കില്‍ വൈറലായ ഈ പോസ്റ്റ് നിങ്ങളെ നാണം കെടുത്തും

If you honk continuously on the road, this viral post will put you to shame, We mean it!#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) സ്വന്തം വാഹനവുമായി റോഡിലിറങ്ങിയാല്‍ പലര്‍ക്കും പല രീതികളാണ്, ട്രാഫിക് നിയമങ്ങള്‍ മിക്കവരും കൃത്യമായി പാലിക്കാറില്ല. വണ്ടിയോടിക്കുന്ന പലരും അനാവശ്യമായി ഹോണടിക്കുന്നത് പതിവാണ്. സ്‌കൂളുകളുടെ പരിസരത്ത് ഹോണ്‍ മുഴക്കരുതെന്ന് അറിയാമെങ്കിലും അതൊന്നും പാലിക്കാറില്ല. എങ്ങാനും ഒരു ഗതാഗതക്കുരുക്ക് ഉണ്ടായലുള്ള കഥ പറയുകയും വേണ്ട, ചിലര്‍ നിര്‍ത്താതെ ഹോണടിച്ചു കൊണ്ടേയിരിക്കും. ഇത് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെപ്പറ്റി ഇവരാരും ആലോചിക്കില്ല, പെട്ടെന്ന് എത്തേണ്ടിടത്ത് എങ്ങനെയും എത്താനുള്ള പാച്ചിലാണ്. 

ഹോണടിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. ഇതേ കുറിച്ച് ഒരാളെഴുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്. ട്രാഫിക് സിഗ്‌നലില്‍ ആവര്‍ത്തിച്ച് ഹോണടിക്കുന്നത് നിര്‍ത്താന്‍ കഴിയാത്ത  എല്ലാവര്‍ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പിക്കുന്നു. 

ബ്രിടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ തുങ്കു വരദരാജന്‍ ഡെല്‍ഹിയില്‍ ഒരു ഓടോ റിക്ഷ കണ്ടു, ട്രാഫിക് പോയിന്റില്‍ അനന്തമായി ഹോണ്‍ മുഴക്കുന്ന ആളുകള്‍ക്ക് അത് നല്ല സന്ദേശം നല്‍കുന്നു. ഓടോ റിക്ഷയുടെ പിന്നിലുള്ള ബാനറിന്റെ ചിത്രം അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവച്ചു.

തിരക്കേറിയ ട്രാഫിക് പോയിന്റുകളില്‍ ഹോണ്‍ മുഴക്കുന്ന ശീലമുള്ള വ്യക്തികള്‍ ഈ പോസ്റ്റ് തീര്‍ച്ചയായും വായിക്കണം. 'ഹോണടി വേദനിപ്പിക്കുന്നത്' എന്നാണ് ബാനര്‍. അതില്‍ ഒരു ചോദ്യം ഉന്നയിക്കുന്നു, ട്രാഫിക് സിഗ്‌നലില്‍ നിങ്ങള്‍ ഹോണ്‍ അടിക്കുമ്പോള്‍ എന്ത് സംഭവിക്കും? ഈ ചോദ്യത്തിനുള്ള ഓപ്ഷനുകള്‍ കൂടുതല്‍ രസകരമാണ്. ക്ഷമയില്ലാത്തവരെ ഇത് പരിഹസിക്കുന്നതായി തോന്നുന്നു.

News,National,India,New Delhi,Social-Media,Transport,Traffic, If you honk continuously on the road, this viral post will put you to shame, We mean it!


'മിടുക്കന്‍. ഡെല്‍ഹിയില്‍ ഒരു ഓടോ റിക്ഷയില്‍,' എന്ന അടിക്കുറിപ്പോടെ വരദരാജന്‍ ഈ ചിത്രം പങ്കുവെച്ചു.

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഈ ഉജ്ജ്വലമായ പോസ്റ്റ് ഇഷ്ടപ്പെട്ടതായി തോന്നുന്നു, ഓടോറിക്ഷക്കാരന്റെ സര്‍ഗാത്മകതയെ പ്രശംസിക്കുകയും ചെയ്തു. ചില ഉപയോക്താക്കള്‍ ഹോണടിക്കുന്നത് എത്രമാത്രം വെറുക്കുന്നെന്നും കഴിയുമ്പോഴെല്ലാം അത് ഒഴിവാക്കുമെന്നും അവര്‍ പറയുന്നു.

Keywords: News,National,India,New Delhi,Social-Media,Transport,Traffic, If you honk continuously on the road, this viral post will put you to shame, We mean it!

Post a Comment