എറണാകുളം: (www.kvartha.com) ആലുവയില്‍ ഹോടെലില്‍ അക്രമികളുടെ വിളയാട്ടം. ഹോടെലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികള്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തുവെന്നും പരാതി. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈല്‍ ചാര്‍ജര്‍ നല്‍കാത്തതുമാണ് തര്‍ക്കത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പതിനൊന്നരയോടെ മൂന്ന് പേര്‍ കാറിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം തയാറാക്കുന്നതിനിടെ ഹോടെലിലുള്ള മൊബൈല്‍ ചാര്‍ജര്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ ഇത് നല്‍കാത്തതോടെ തര്‍ക്കമായി.
ഭക്ഷണം പാര്‍സല്‍ നല്‍കുകയും, പണം ചോദിക്കുകയും ചെയ്തതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഏറെ തര്‍ക്കിച്ച ശേഷമാണ് പണം നല്‍കിയത്.
അര മണിക്കൂറിന് ശേഷം ഇവര്‍ വീണ്ടുമെത്തി ഹോടെല്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഹോടെലുടമ ദിലീപിന് സാരമായി പരിക്കേറ്റു. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹോടെലിലെ കംപ്യൂടറും ടേബിളുകളും പാത്രങ്ങളും അക്രമികള്‍ നശിപ്പിച്ചു. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരേയും മര്‍ദിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Hotel attacked in Aluva, Aluva, News, Complaint, Local News, Police, Attack, Kerala.