Follow KVARTHA on Google news Follow Us!
ad

Hotel closed | പൊരിച്ച മീനിന് 1000 രൂപയോ? വിശ്വസിക്കാനാകുന്നില്ല അല്ലേ, എന്നാല്‍ സത്യമാണ്; ഒടുവില്‍ ഉച്ചഭക്ഷണം വിളമ്പിയ ഹോടെലിന് സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,News,Food,Hotel,Cheating,Complaint,Kerala,
കൊല്ലം: (www.kvartha.com) ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പൊരിച്ച മീനിന് 1000 രൂപ ഈടാക്കിയ ഹോടെലിനിട്ട് പണികൊടുത്ത് അധികൃതര്‍. അമിതവില ഈടാക്കിയ ഹോടെലിനെതിരെ ഭക്ഷണം കഴിച്ചവര്‍ നല്‍കിയ പരാതിയിലാണ് അധികൃതരുടെ നടപടി.

ചിറ്റുമല ബ്ലോക് ഓഫിസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോടെലിനെതിരെയാണ് താലൂക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് താലൂക് സപ്ലൈ ഓഫിസര്‍ ഗോപകുമാര്‍, ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ മാനസ, ലീഗല്‍ മെട്രോളജി ഓഫിസര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഹോടെലില്‍ പരിശോധന നടത്തുകയും, സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലെന്നും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി.

Hotel closed for overcharging for food, Kollam, News, Food, Hotel, Cheating, Complaint, Kerala

ഇതോടെ സ്ഥാപനത്തിന് അധികൃതര്‍ സ്റ്റോപ് മെമോ നല്‍കുകയായിരുന്നു. മാത്രമല്ല ഭക്ഷണം നല്‍കുന്നതില്‍ അളവ് പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഇതോടെയാണ് അടച്ചുപൂട്ടാന്‍ നോടിസ് നല്‍കിയത്.

പല ഹോടെലുകളും ഇത്തരത്തില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കാറുണ്ടെന്ന പരാതി ഉയരുന്നുണ്ടെങ്കിലും ആരും ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാറില്ല. ഇതാണ് ഇത്തരം ഹോടെലുകളെ അമിത വില ഈടാക്കാന്‍ പ്രേരിപ്പിക്കുന്നത്. തട്ടിപ്പിനെതിരെ പരാതി ഉയര്‍ന്നാല്‍ അമിത വില ഈടാക്കാന്‍ ഹോടെലുകള്‍ ധൈര്യപ്പെടില്ലെന്ന് അധികൃതര്‍ പറയുന്നു.

Keywords: High price: Hotel closed after inspection, Kollam, News, Food, Hotel, Cheating, Complaint, Kerala.

Post a Comment