തിരുവനന്തപുരം: (www.kvartha.com) കെഎസ്ആർടിസി സ്വിഫ്റ്റ് രൂപീകരണം ചോദ്യം ചെയ്ത് സമർപിച്ച എല്ലാ ഹർജികളും ഹൈകോടതി തള്ളി. കോൺഗ്രസ്, ബി ജെ പി അനുകൂല യൂനിയനുകളാണ് കെ സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിരുന്നത്. പ്രതിപക്ഷ യൂനിയനുകൾ സമർപിച്ച എട്ട് ഹർജികളും തള്ളിയ കോടതി കെ സ്വിഫ്റ്റ് രൂപീകരണ തീരുമാനം ശരിവച്ചു.
സർകാരിൻ്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആർടിസി യെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർകാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനായി ഉചിതമായ നടപടികൾ സ്വീകരിക്കാൻ സർകാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കെ സ്വിഫ്റ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ നിലനിൽപിന് സ്വിഫ്റ്റ് അനിവാര്യമാണ്. കെ സ്വിഫ്റ്റ് സ്വതന്ത്ര കംപനിയാണ്. 10 വർഷത്തേക്കുള്ള താൽകാലിക കംപനിയാണ് കെ സ്വിഫ്റ്റെന്നും ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയത്. സ്വിഫ്റ്റ് വരുമാനം എത്തുന്നത് കെഎസ്ആർടിസിയുടെ അകൗണ്ടിൽ ആണെന്നും മന്ത്രി വ്യക്തമാക്കി.
Keywords: News, Kerala, KSRTC, HC rejects petitions against K-Swift formation; Transport Minister Antony Raju welcomes verdict, Thiruvananthapuram, Top-Headlines, High Court, Minister, Government, KSRTC.
< !- START disable copy paste -->
HC Rejected Petitions | കെ സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹർജികൾ ഹൈകോടതി തള്ളി; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
HC rejects petitions against K-Swift formation; Transport Minister Antony Raju welcomes verdict#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍