ചണ്ഡിഗഢ്: (www.kvartha.com) 35 നാടന്‍ തോക്കുകളും ആറ് നാടന്‍ പിസ്റ്റളുകളും വെടിയുണ്ട സൂക്ഷിക്കുന്ന 11 മാഗസിനുകളുമായി രണ്ട് പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. കിലൗര്‍ സിംഗ്, ജാം സിംഗ് എന്നിവരാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ നിന്നുള്ളവരാണ്. പല്‍വാല്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ബര്‍വാനിയില്‍ നിന്ന് അനധികൃത ആയുധങ്ങള്‍ വാങ്ങി പല്‍വാല്‍, നൂഹ്, ഡെല്‍ഹി എന്നിവിടങ്ങളിലെ അക്രമികള്‍ക്ക് നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി പൊലീസ് വക്താവ് പറഞ്ഞു.
രണ്ട് പേര്‍ അനധികൃത ആയുധങ്ങളുടെ വലിയ ശേഖരവുമായി ഈ പ്രദേശത്തിലൂടെ കടന്നുപോകുമെന്ന് ഹോഡലിലെ പൊലീസ് പട്രോളിംഗ് ടീമിന് രഹസ്യവിവരം ലഭിച്ചതായി വക്താവ് പറഞ്ഞു. അതിനാല്‍, വാഹനങ്ങളില്‍ പരിശോധന നടത്താന്‍ പൊലീസ് ചെക് പോസ്റ്റ് സ്ഥാപിച്ചു. അനധികൃത ആയുധങ്ങള്‍ കൈവശം വച്ചിരുന്ന രണ്ടുപേരും ചെക്ക് പോസ്റ്റ് കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്തു.
ഈ വര്‍ഷം ഇതുവരെ 168 അനധികൃത ആയുധങ്ങള്‍ പല്‍വാളില്‍ പൊലീസ് പിടികൂടുകയും 113 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.