അഹ് മദാബാദ്: (www.kvartha.com) ഗുജറാതിലെ ഡാങ് ജില്ലയിലെ സപുതാരയ്ക്ക് സമീപം 50 വിനോദസഞ്ചാരികളുമായി പോയ ബസ് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യാത്രക്കാര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
രാത്രി 8 മണിയോടെ സപുതാരയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് മറിഞ്ഞ് ഒരു വളവിലെ ഇരുമ്പ് വേലി തകര്‍ത്ത് മലയോരത്ത് നിന്ന് 50 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് രവിരാജ് സിംഗ് ജഡേജ പറഞ്ഞു. ഇത് ഹില്‍ സ്റ്റേഷനില്‍നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ വരുമെന്നും അദ്ദേഹം പറയുന്നു.
'രണ്ട് സ്ത്രീ യാത്രക്കാര്‍ മരിക്കുകയും 25-30 വിനോദസഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു,' അദ്ദേഹം പറഞ്ഞു, വിനോദസഞ്ചാരികള്‍ ഹില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം സൂററ്റിലേക്ക് മടങ്ങുകയായിരുന്നു.
ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 50 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘ്‌വി പറഞ്ഞു.
Keywords: News,National,India,Ahmedabad,Accident,Death,Minister,Injured,hospital,Treatment,Police, Gujarat: Two died, several injured after bus carrying 50 passengers falls into gorgeGujarat | A bus carrying over 50 passengers fell into a gorge near Saputara in Dang district. Police reached the spot. Rescue operation underway. Several injured in the accident which occurred due to a tyre blast: MoS Home Harsh Sanghavi
— ANI (@ANI) July 9, 2022