അഹ് മദാബാദ്: (www.kvartha.com) ഗോവയില്‍ നടക്കേണ്ട 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത് വേദിയാകും. ഗുജറാത് ആദ്യമായാണ് ദേശീയ ഗെയിംസിന് വേദിയാകുന്നത്. 34 ഇനങ്ങളിലായി 7000ലധികം കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ദേശീയ ഗെയിംസ് തീരുമാനിച്ചിരിക്കുന്നത്. ഗെയിംസ് നടത്താനുള്ള സന്നദ്ധത ഗോവ അറിയിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു.
ഗുജറാതിലെ അഹ് മദാബാദ്, ഗാന്ധിനഗര്‍, സൂറത്, വഡോദര,രാജ്‌കോട്, ഭാവ്‌നഗര്‍ എന്നീ ആറ് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 2018,19 വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങളിലെ സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും 2020ല്‍ കോവിഡ് കാരണവും മാറ്റിവച്ച ഗെയിംസ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.

ഗുജറാതിന് അവസരം നല്‍കിയതിന് ഇന്‍ഡ്യന്‍ ഒളിംപിക്
അസോസിയേഷന് മുഖ്യമന്ത്രി ഭൂപേന്ദ്ര പടേല്‍ നന്ദി അറിയിച്ചു.

Keywords: Gujarat to host National Games from September 27: CM Patel, Gujrath, News, Sports, Chief Minister, Goa, National.