Follow KVARTHA on Google news Follow Us!
ad

Edible oil price | ഭക്ഷ്യ എണ്ണവില ഉടന്‍ കുറഞ്ഞേക്കാം; ഒരാഴ്ചയ്ക്കുള്ളില്‍ ലിറ്ററിന് 10 രൂപ വരെ കുറയ്ക്കാന്‍ കംപനികളോട് നിര്‍ദേശിച്ച് കേന്ദ്രം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Business,Business Man,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഒരാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 10 രൂപ വരെ കുറയ്ക്കാന്‍ കംപനികളോട് നിര്‍ദേശിച്ച് കേന്ദ്രം. ഇതോടെ ഭക്ഷ്യ എണ്ണവില ആഭ്യന്തര വിപണിയില്‍ കുറഞ്ഞേക്കാം. ഇത് ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കാനും കുടുംബ ബജറ്റിലെ ബുദ്ധിമുട്ട് കുറയ്ക്കാനും സഹായിക്കും.

ആഗോള വിലയിലെ ഇടിവും അടുത്തിടെ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതും കണക്കിലെടുത്ത് ലിറ്ററിന് 10-12 രൂപ വരെ കുറയ്ക്കാനുള്ള ഭക്ഷ്യ മന്ത്രാലയത്തിന്റെ ശാസനയെ തുടര്‍ന്നാണ് തീരുമാനം. അടുത്ത 7-10 ദിവസങ്ങള്‍ക്കുള്ളില്‍ ചില്ലറ വില്‍പന വില കുറയുമെന്ന് അദാനി വില്‍മറും രുചി സോയയും ഉള്‍പെടെയുള്ള പ്രമുഖ നിര്‍മാതാക്കള്‍ പറഞ്ഞു.

Govt asks cos to cut MRP of edible oils by up to Rs 10/litre within a week, New Delhi, News, Business, Business Man, National

'കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പാം ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ ആഗോള വില 18-20% കുറഞ്ഞു. ഇത് ചില്ലറ വിപണിയില്‍ പ്രതിഫലിക്കാന്‍ ഏകദേശം 3-4 ആഴ്ചകള്‍ എടുക്കും' എന്ന് സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ എക്‌സിക്യൂടിവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.

അദാനി വില്‍മര്‍, രുചി സോയ, മദര്‍ ഡയറി, എസ്ഇഎ, സോയാബിന്‍ പ്രോസസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ, വനസ്പതി മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ എന്നിവയുള്‍പെടെ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളുടെയും സംസ്‌കരണ സംഘടനകളുടെയും പ്രതിനിധികളുമായി ഭക്ഷ്യ മന്ത്രാലയം കൂടിക്കാഴ്ച നടത്തി.

ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡാറ്റ പ്രകാരം കടുക്, സോയ, സൂര്യകാന്തി, പാം ഓയില്‍ എന്നിവയുടെ ചില്ലറ വില ജൂണ്‍ ഒന്നു മുതല്‍ ആഭ്യന്തര വിപണിയില്‍ 5-11% വരെ കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ അദാനി വില്‍മര്‍ കഴിഞ്ഞ മാസം സോയാബിന്‍, സൂര്യകാന്തി, കടുകെണ്ണ എന്നിവയ്ക്ക് ലിറ്ററിന് 10 രൂപ (ഏകദേശം 5%) കുറച്ചതായി പ്രഖ്യാപിച്ചു.

ഞങ്ങള്‍ കുറഞ്ഞ ചെലവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്നും വിലക്കുറവ് ആവശ്യകത വര്‍ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദാനി വില്‍മര്‍ എംഡിയും സിഇഒയുമായ ആംഗ്ഷു മലിക് പറഞ്ഞു.

അതുപോലെ, ഡെല്‍ഹി-എന്‍സിആറിലെ പ്രമുഖ പാല്‍ വിതരണക്കാരായ മദര്‍ ഡയറി കഴിഞ്ഞ മാസം ആഗോള വിപണിയിലെ വിലക്കുറവ് ചൂണ്ടിക്കാട്ടി പാചക എണ്ണകളുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചിരുന്നു.

രാജ്യത്തെ വാര്‍ഷിക ഭക്ഷ്യ എണ്ണ ഉപഭോഗത്തിന്റെ 56% ഇറക്കുമതി ചെയ്യുകയാണ്. വാര്‍ഷിക ഇറക്കുമതി ഏകദേശം 13-14 ദശലക്ഷം ടണ്‍ ആണ്. ഏകദേശം എട്ട് മെട്രിക് ടണ്‍ പാമോയില്‍ ഇന്‍ഡോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു. മറ്റ് എണ്ണകളായ സോയ, സൂര്യകാന്തി എന്നിവ അര്‍ജന്റീന, ബ്രസീല്‍, യുക്രൈന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത വര്‍ഷങ്ങളിലും അസംസ്‌കൃത സോയാബിന്‍, സൂര്യകാന്തി എണ്ണകള്‍ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ മെയ് 24 ന് സര്‍കാര്‍ അനുമതി നല്‍കി.

രണ്ട് മെട്രിക് ടണ്‍ വാര്‍ഷിക പരിധിക്ക് വിധേയമായാണ് ഓരോ എണ്ണയ്ക്കും നികുതിയിളവ് പ്രഖ്യാപിച്ചത്. ഇത് ആഭ്യന്തര റിഫൈനര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത എളുപ്പമാക്കുന്നതിനും പര്യാപ്തമാണ്. രണ്ട് അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ അഞ്ചുശതമാനം കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസും സര്‍കാര്‍ എടുത്തുകളഞ്ഞു.

ക്രൂഡ് പാം ഓയില്‍ ഇറക്കുമതിക്ക് നിലവില്‍ 5% അഗ്രി ഇന്‍ഫ്രാ സെസും 10% വിദ്യാഭ്യാസ സെസും മാത്രമേ ഉള്ളൂ, അതായത് മൊത്തം നികുതി നിരക്ക് 5.5%. അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവ് സെപ്റ്റംബര്‍ 30 വരെ ബാധകമായിരിക്കും.

ആഗോള ഭക്ഷ്യ എണ്ണ വില ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോഴും ഉയര്‍ന്നതാണെങ്കിലും, ലോകത്തെ ഏറ്റവും വലിയ പാമോയില്‍ കയറ്റുമതിക്കാരായ ഇന്‍ഡോനേഷ്യ, കയറ്റുമതി നിരോധനം നീക്കാനുള്ള തീരുമാനം എടുത്തത് ആഗോള വിതരണം മെച്ചപ്പെടുത്തും. കൂടാതെ, യുക്രൈനിലെ ക്രൂഡ് സൂര്യകാന്തി കയറ്റുമതിക്കാര്‍ പോളണ്ട് വഴി വിതരണം ആരംഭിച്ചതായി വ്യാപാര വൃത്തങ്ങള്‍ പറഞ്ഞു.

Keywords: Govt asks cos to cut MRP of edible oils by up to Rs 10/litre within a week, New Delhi, News, Business, Business Man, National.

Post a Comment