തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,040 രൂപയായി. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവാണ് ഉണ്ടായത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4,630 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,825 രൂപയാണ്.
അതേസമയം, കേരളത്തില്‍ തിങ്കളാഴ്ച് ഹാള്‍മാര്‍ക് വെള്ളിയുടെ വില കുറഞ്ഞു. 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. സാധാരണ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 62 രൂപയാണ്. എന്നാല്‍ രൂപയില്‍ ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയായി കുറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price July 19 Kerala