പിളർപ്പ് ഒഴിവാക്കാൻ ഒപ്പമുള്ള അഞ്ച് എംഎൽഎമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ ഈ എംഎൽഎമാർ നിയമസഭാ സമുച്ചയത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ നിരീക്ഷിക്കാൻ ഗോവയിലേക്ക് പോകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാവ് മുകുൾ വാസ്‌നികിനോട് ആവശ്യപ്പെട്ടു. എഐസിസി ജനറൽ സെക്രടറി കെ സി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തു.
ഗോവയിലെ ഭരണകക്ഷിയായ ബിജെപിക്ക് 20 എംഎൽഎമാരുണ്ട്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർകാരിന് രണ്ട് മഹാരാഷ്ട്രവാദി ഗോമന്തക് പാർടി (എംജിപി), മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 11 സീറ്റുകൾ നേടിയിരുന്നു. ഗോവ ഫോർവേഡ് പാർടിയും (ജിഎഫ്പി) റവല്യൂഷണറി ഗോവൻസ് പാർടിയും (ആർജിപി) ഓരോ സീറ്റും നേടിയപ്പോൾ ആം ആദ്മി പാർടി (എഎപി) രണ്ട് സീറ്റുകൾ നേടി.
പ്രതിപക്ഷ നേതാവ് മൈകൽ ലോബോ, ദിഗംബർ കാമത്ത്, കേദാർ നായിക്, രാജേഷ് ഫല്‌ദേശായി, ദെലിയാല ലോബോ എന്നീ അഞ്ച് എംഎൽഎമാർ വിമതരായതോടെ സംസ്ഥാന കോൺഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് ലോബോയെ കോൺഗ്രസ് നീക്കം ചെയ്തതായി പാർടിയുടെ ചുമതല വഹിക്കുന്ന ദിനേശ് ഗുണ്ടു റാവു ഞായറാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിൽ പിളർപ്പുണ്ടാക്കാൻ ലോബോയും കാമത്തും ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് റാവു ആരോപിച്ചു.
കോൺഗ്രസ് എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ഗ്രൂപിന് ലഭിക്കാത്തതിനാൽ അഞ്ച് എംഎൽഎമാർ മറുപക്ഷം ചേർന്നാൽ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നും റാവു പറഞ്ഞിരുന്നു. അതേസമയം നിയമസഭാംഗങ്ങൾ അവരുമായി ബന്ധപ്പെട്ടിരുന്നതായി ബി ജെ പി വൃത്തങ്ങൾ അവകാശപ്പെട്ടു.
Keywords: Goa: Congress moves its 5 MLAs to undisclosed location; Sonia rushes Mukul Wasnik amid crisis, National, News, Top-Headlines, Latest-News, Goa, MLA, Congress, Sonia Gandhi, Crisis, Politics, BJP, Assembly.
< !- START disable copy paste -->