Follow KVARTHA on Google news Follow Us!
ad

Excuses for traffic violations | 'കാമുകി കാത്തിരിക്കുന്നു', 'ലൈസൻസ് പട്ടി തിന്നു'; 'ഗർഭിണിയായതിനാൽ സീറ്റ് ബെൽറ്റ് ധരിക്കാൻ കഴിയില്ല'; ട്രാഫിക് ലംഘനങ്ങൾക്ക് ഏറ്റവും ഭാവനാസമ്പന്നമായ ഒഴികഴിവുകളുമായി ഡെൽഹി പൊലീസിന് നെറ്റിസൻസിന്റെ മറുപടി!

'Girlfriend waiting', 'dog ate my licence': Netizens on most creative excuses for traffic violations #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) 'നിയമങ്ങൾ ലംഘിച്ചതിന് ശേഷം പിഴ ഒഴിവാക്കുന്നതിന് ട്രാഫിക് പൊലീസിന് നിങ്ങൾ നൽകിയ ഏറ്റവും സവിശേഷമായ ഒഴികഴിവുകൾ എന്തൊക്കെയാണ്?', എന്ന് ചോദിച്ചുള്ള ഡെൽഹി
പൊലീസിന്റെ ട്വീറ്റ് വൈറലായി. ഈ ട്വീറ്റിന് സാമൂഹ്യ മാധ്യമ ഉപയോക്താക്കളിൽ നിന്ന് രസകരവും ഭാവനാസമ്പന്നവുമായതടക്കമുള്ള മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
      
'Girlfriend waiting', 'dog ate my licence': Netizens on most creative excuses for traffic violations, National, Newdelhi, Top-Headlines, News, Traffic Law, Twitter, Police, Pregnant Woman, Social Media

'പട്ടി എന്റെ ഡ്രൈവിംഗ് ലൈസൻസ് തിന്നു', 'ഗർഭിണിയായതിനാൽ സീറ്റ് ബെൽറ്റ് ധരിക്കാൻ കഴിയില്ല', 'കാമുകി കാത്തിരിക്കുന്നു' എന്നിങ്ങനെയുള്ള ചില പ്രത്യേക ഒഴികഴിവുകളാണ് ചില ഉപയോക്താക്കൾ കുറിച്ചത്. 'സർ, എന്റെ കാമുകി കാത്തിരിക്കുന്നു. പോകട്ടെ അല്ലെങ്കിൽ വേർപിരിയൽ സംഭവിക്കും. ഈ രീതി ഓരോ തവണയും വിജയിക്കുന്നു’, ഒരാൾ കുറിച്ചു, ‘സർ. ഇത് ആദ്യമായാണ്. ഇത് വിട്. അടുത്ത തവണ നടക്കില്ലെന്ന് ഉറപ്പാണ്', മറ്റൊരാൾ കമന്റ് ചെയ്തു.

മിക്ക ഒഴികഴിവുകളും കുടുംബവുമായി ബന്ധപ്പെട്ടതാണ്, 'ഒരു ദിവസം ഞാൻ ഹെൽമറ്റ് ധരിക്കാത്തതിന് പിടിക്കപ്പെട്ടപ്പോൾ, ഞാൻ പറഞ്ഞു സർ, ഞങ്ങൾ വിദ്യാർഥികളാണ്, ഞങ്ങൾക്ക് പണമില്ല', 'അമ്മയ്ക്ക് സുഖമില്ല, മരുന്ന് വാങ്ങാൻ പോകുന്നു', 'സാർ, ഭാര്യക്ക് ഒരു ബന്ധമുണ്ട്. അവൾ കാമുകനൊപ്പം ഹൗസ് ഖാസിൽ ഇരിക്കുന്നു', ഇങ്ങനെ പല മറുപടികളും ഇവയിലുണ്ട്. ഡെൽഹി പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ചും ചില ഉപയോക്താക്കൾ പരാതിപ്പെട്ടു.

Keywords: 'Girlfriend waiting', 'dog ate my licence': Netizens on most creative excuses for traffic violations, National, Newdelhi, Top-Headlines, News, Traffic Law, Twitter, Police, Pregnant Woman, Social Media. 
< !- START disable copy paste -->

Post a Comment