Backflip in saree on scooter | സാരിയുടുത്ത് 'ബാക് ഫ്ലിപ്' അനുകരിക്കാൻ പെണ്‍കുട്ടി സ്‌കൂടറിൽ നിന്ന് പിന്നോട്ട് ചാടി; പിന്നീട് സംഭവിച്ചത്! സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തി വീഡിയോ വൈറൽ

 


മുംബൈ: (www.kvartha.com) പെണ്‍കുട്ടി സാരി ഉടുത്തുകൊണ്ട് പിന്നോട്ട് ചാടിയ (Back flip) വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആളുകള്‍ പലപ്പോഴും നൃത്തവും വ്യായാമവും ചെയ്യുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും അത് വൈറലാകാറുമുണ്ട്. ഇവയിൽ ചിലത് കൂടുതല്‍ വൈറലാകുകയും ചെയ്യുന്നു. ഡാന്‍സ് വീഡിയോകളില്‍ ബാക് ഫ്ലിപ് ചെയ്യുന്നതും തരംഗമായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ഇതില്‍ വിദഗ്ധര്‍.
  
Backflip in saree on scooter | സാരിയുടുത്ത് 'ബാക് ഫ്ലിപ്' അനുകരിക്കാൻ പെണ്‍കുട്ടി സ്‌കൂടറിൽ നിന്ന് പിന്നോട്ട് ചാടി; പിന്നീട് സംഭവിച്ചത്! സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തി വീഡിയോ വൈറൽ

വൈറലായ ഈ വീഡിയോയില്‍, ഒരു പെണ്‍കുട്ടി സ്‌കൂടിയില്‍ നിന്നുകൊണ്ട് ബാക് ഫ്‌ലിപ് ചെയ്യുന്നു. ഇത് കണ്ട് കാഴ്ചക്കാർ ഞെട്ടി. പെൺകുട്ടി പരമാവധി ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. വീഡിയോയില്‍ സാരി ഉടുത്ത പെണ്‍കുട്ടി സ്‌കൂടിയില്‍ നില്‍ക്കുന്നത് കാണാം. ഒറ്റയടിക്ക് അവള്‍ പിന്നിലേക്ക് ചാടി. പക്ഷേ താഴെ എത്തിയത് ശരിയായില്ല, അവള്‍ വീണു. ഇത് കണ്ട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പരിഹസിക്കുകയും ട്രോളുകയും ചെയ്തു. എന്നാൽ ചിലർ പെൺകുട്ടിയുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.

gujarati_jalso_official എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും 29,000 ത്തിലധികം ആളുകള്‍ വീഡിയോ ലൈക് ചെയ്യുകയും ചെയ്തു.


Keywords: Mumbai, India, News, Top-Headlines, Video, Viral, Vehicles, Social-Media, Dance, Girl doing backflip in saree on scooter; video goes viral on social media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia