കണ്ണൂര്‍: (www.kvartha.com) സ്വാതന്ത്ര്യ സമര സേനാനിയും വെസ്റ്റേന്‍ ഇന്‍ഡ്യ കോടന്‍സ് തൊഴിലാളിയുമായിരുന്ന ഇടക്കേപ്പുറം തെക്കിലെ കുറ്റിയന്‍ കണ്ണന്‍ (96) അന്തരിച്ചു. ആറോന്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കേരള സര്‍കാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു, ചെറുകുന്നിലെ പഴയകാല വ്യാപാരി ആയിരുന്നു.
ഭാര്യ: പരേതയായ കാവിലെ വളപ്പില്‍ മാധവി. മക്കള്‍: ശാന്ത, മനോഹരന്‍ (ബിസിനസ്), പവിത്രന്‍ (മാധവി കോംപ്ലക്‌സ് ഉടമ കണ്ണപുരം), രാധ, വിജയന്‍ (സിറ്റി ഒപ്റ്റികല്‍സ് കണ്ണപുരം), കമല. മരുമക്കള്‍: ദാമോദരന്‍ (വ്യാപാരി പാപ്പിനിശ്ശേരി), നാരായണന്‍ (വ്യാപാരി - മാടായി), അനിത, വി പ്രിയ (അധ്യാപിക - ഗവ.വെല്‍ഫെയര്‍ സ്‌കൂള്‍ ചെറുകുന്ന്), പ്രിയ. ഏകസഹോദരി: കുറ്റിയന്‍ പാറു.