എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ (91) അന്തരിച്ചു. 2012 മുതല്‍ തുടര്‍ച്ചയായി 4 തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശേരി ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സില്‍ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്ച വൈകിട്ട് ഇലന്തൂര്‍ ഇഎംഎസ് സഹകരണ ആശുപത്രിയിലും പിന്നീട് രാത്രിയില്‍ കല്ലിശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
Aster_MIMS
             
എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

ദീര്‍ഘകാലം എന്‍എസ്എസ് പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ്, എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്‌കാരം ബുധനാഴ്ച പത്തനംതിട്ടയില്‍. 

ഭാര്യ: കെ.രമാഭായി. 
മക്കള്‍: നിര്‍മല, മായ. 
മരുമക്കള്‍: ശിവശങ്കരന്‍ നായര്‍ (തിരുവല്ല), ജസ്റ്റിസ് കെ ഹരിപാല്‍ (കേരള ഹൈകോടതി). 
സഹോദരങ്ങള്‍: ഡോ. പി എന്‍ രാജു (ചെന്നൈ), പി എന്‍ രവീന്ദ്രനാഥ് (റിട. എഇഒ), എന്‍ ശാരദാമ്മ.

Keywords: Former NSS President Adv. PN Narendranathan Nair passed away, Kerala,Pathanamthitta, News, Top-Headlines, Latest-News, Obituary, Dead, Former NSS President.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia