Follow KVARTHA on Google news Follow Us!
ad

CM Pinarayi Vijayan | 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ലൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ കാരണം എല്ലാവര്‍ക്കും മനസിലാവും, എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്'; കേന്ദ്രമന്ത്രിയുടെ കേരള സന്ദര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Foreign Minister, who is supposed to look after world affairs, has come to take a look at the flyover at Kazhakootam; Chief Minister Pinarayi Vijayan


തിരുവനന്തപുരം: (www.kvartha.com) ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സന്ദര്‍ശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപാസ് നിര്‍മാണം വിലയിരുത്താന്‍ എത്തിയതിനാണ് വിമര്‍ശനം. 

കേശവദാസപുരം കെഎസ്എസ്പിയു ഹാളില്‍ സംസാരിക്കവെയാണ് ഈ കാര്യം പറഞ്ഞത്. 'ലോകത്ത് പല കാര്യങ്ങളും നടക്കുമ്പോള്‍ ഫ്ലൈ ഓവര്‍ നോക്കാന്‍ വരുന്നതിന്റെ കാരണം എല്ലാവര്‍ക്കും മനസിലാവും', എല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും പറഞ്ഞു. 

ദേശീയ പാത വികസന അവകാശവാദവുമായി ചിലര്‍ രംഗത്ത് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന് ആവശ്യമാണ്. തെറ്റായ നീക്കങ്ങളെ മനസിലാക്കാന്‍ കഴിയണം. വര്‍ഗീയ ശക്തികളുമായി സമരസപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ശ്രീലങ്കന്‍ പ്രതിസന്ധി ഗുരുതരമായ വിഷയമാണ്. ഇന്‍ഡ്യ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ്. അവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ജയശങ്കര്‍ വ്യക്തമാക്കി. മോദി സര്‍കാര്‍ അയല്‍ രാജ്യങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ശ്രീലങ്കയ്ക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. എങ്ങനെ പ്രതിസന്ധി മറികടക്കാമെന്നത് സംബന്ധിച്ച് ചര്‍ചകള്‍ നടക്കുന്നുണ്ട്. അഭയാര്‍ഥി വിഷയം ഇന്‍ഡ്യയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

News,Kerala,State,Thiruvananthapuram,CM,Chief Minister,Pinarayi-Vijayan, Criticism, S Jayashankar, Foreign Minister, Foreign Minister, who is supposed to look after world affairs, has come to take a look at the flyover at Kazhakootam; Chief Minister Pinarayi Vijayan against S Jayashankar's visit


ശ്രീലങ്കയ്ക്ക് ഇന്‍ഡ്യ നല്‍കിയ പിന്തുണയെ ലോകം പ്രശംസിച്ചിട്ടുണ്ട്. നിലവില്‍ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിലാണ് രാജ്യം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത്. എണ്ണ വില വര്‍ധിക്കുന്നുവെന്നത് വാസ്തവമാണ്. കേന്ദ്ര സര്‍കാര്‍ എണ്ണ വില കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനങ്ങളും അത് സ്വീകരിക്കണമെന്ന് ജയശങ്കര്‍ പറഞ്ഞു. നുപൂര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എസ് ജയശങ്കര്‍ പറഞ്ഞു. 

അതേസമയം, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ കോന്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായതായി എസ് ജയശങ്കര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിക്കണം. കോടതിക്ക് മുന്നിലെ വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. കൂടാതെ കേരളത്തില്‍ ബി ജെ പി ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Keywords: News,Kerala,State,Thiruvananthapuram,CM,Chief Minister,Pinarayi-Vijayan, Criticism, S Jayashankar, Foreign Minister, Foreign Minister, who is supposed to look after world affairs, has come to take a look at the flyover at Kazhakootam; Chief Minister Pinarayi Vijayan against S Jayashankar's visit


Post a Comment