Follow KVARTHA on Google news Follow Us!
ad

Monkey pox case | വാനരവസൂരി ലക്ഷണങ്ങളുമായി വിദ്യാര്‍ഥിയെ കൊല്‍കതയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

First MONKEY POX case reported in Kolkata? Student admitted with 'RASH', other symptoms, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍കത: (www.kvartha.com) നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്ക് കുരങ്ങുപനി ബാധിച്ചതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥി യൂറോപില്‍ നിന്നാണ് ഇവിടെ എത്തിയത്. കിഴക്കന്‍ മിഡ്‌നാപൂരില്‍ നിന്നുള്ള യുവാവിനെ കൊല്‍കതയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശരീരത്ത് 'ചൊറിച്ചില്‍' അടക്കമുള്ള മറ്റ് ലക്ഷണങ്ങള്‍ കാണുകയും ചെയ്തു.
              
Latest-News, National, Top-Headlines, Virus, Health, Kolkata, Hospital, Student, Issue, Europe, Treatment, MONKEY POX, First MONKEY POX case reported in Kolkata? Student admitted with 'RASH', other symptoms.

കുരങ്ങുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) പരിശോധനയ്ക്ക് അയച്ചു. റിപോര്‍ട് ഇതുവരെ വന്നിട്ടില്ല. രോഗിയെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വീട്ടിലുള്ളവര്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒരാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാരണം വിദ്യാര്‍ഥി വിദേശത്ത് നിന്നാണ് വന്നത്. അതിനാല്‍ ആരോഗ്യവകുപ്പ് മുന്‍കരുതലുകളൊന്നും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആദ്യമായാണ് കുരങ്ങുപനി സംശയിക്കുന്ന ഒരാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കുന്നത്. വിദ്യാര്‍ഥിയുടെ രക്ത സാംപിള്‍ അയച്ചിട്ടുണ്ട്. ചൊറിച്ചിലില്‍ നിന്നുള്ള ദ്രാവകത്തിന്റെ സാംപിളുകളും പോക്‌സ് പോലെയാണ് അയച്ചിരിക്കുന്നത്. മുമ്പ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ഒരാള്‍ക്ക് കുരങ്ങുപനി ഉള്ളതായി സംശയിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Virus, Health, Kolkata, Hospital, Student, Issue, Europe, Treatment, MONKEY POX, First MONKEY POX case reported in Kolkata? Student admitted with 'RASH', other symptoms.
< !- START disable copy paste -->

Post a Comment