Case Against Saji Cherian | ഭരണഘടനയെ അധിക്ഷേപിച്ചെന്ന സംഭവത്തില്‍ സജി ചെറിയാനെതിരെ കേസെടുത്ത് പൊലീസ്; ചുമത്തിയിരിക്കുന്നത് 3 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
Jul 7, 2022, 13:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സാംസ്‌കാരിക-ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപെട്ടതോടെയാണ് കഴിഞ്ഞദിവസം രാജിവെച്ചത്.
രാജിക്ക് ശേഷം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട കീഴ് വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. ഇത് സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ ഇട്ടു. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
'ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്‍ഡ്യന്‍ ഭരണഘടനയെന്നും ബ്രിടിഷുകാര്‍ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമായിരുന്നു ചെറിയാന്റെ പ്രസ്താവന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്‍ഡ്യയില്‍ ഉള്ളതെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെ രാജിവച്ചതില്‍ തനിക്ക് വിഷമമോ പ്രയാസമോ ഇല്ലെന്നും അഭിമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ചയാണ് സജി ചെറിയാന്‍ രാജി വച്ചത്.
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാട് സിപിഎം കേന്ദ്രനേതൃത്വം സ്വീകരിക്കുകയായിരുന്നു. സജി ചെറിയാന്റെ വകുപുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ലെന്നാണ് വിവരം.
അതിനിടെ, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. നിയമസഭയില്‍ റൂളിംഗിനും ചര്‍ചയ്ക്കുമിടെ പ്രശ്‌നം ഉന്നയിക്കാനാണ് നീക്കം. നിയമനടപടികള്‍ തുടരാനും പ്രതിപക്ഷത്തില്‍ ധാരണയായി.
Keywords: FIR against former Kerala minister Saji Cheriyan over remarks against Constitution, Thiruvananthapuram, News, Politics, Trending, Resignation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.