കുമരകം: (www.kvartha.com) മദ്യപിച്ച് ബഹളം വച്ച യുവാക്കളെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ ഇതില്‍ ഒരാള്‍ സമീപത്തെ തോട്ടിലേക്ക് ചാടി. ജംഗ്ഷന് സമീപമാണ് സംഭവം. കുമരകം റൂടിലെ കവലയ്ക്കല്‍ പാലത്തിന് സമീപത്തായിരുന്നു യുവാക്കള്‍ തമ്പടിച്ചിരുന്നത്. പൊലീസ് എത്തിയപ്പോള്‍ ഇവര്‍ ഓടി ജംഗ്ഷന്‍ ഭാഗത്ത് എത്തി.
പിന്നാലെ പൊലീസും എത്തി. പിടികൂടുമെന്നായപ്പോള്‍ ഒരാള്‍ ഓടോ റിക്ഷാ സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് നേരെ തോട്ടിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ കരയിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി.
തോട്ടിലേക്ക് ചാടിപ്പോയ യുവാവ് നീന്തുന്നതിനിടെ ഉടുത്തിരുന്ന മുണ്ടും
നഷ്ടപ്പെട്ടു. ഇതോടെ യുവാവ് വെള്ളത്തില്‍ തന്നെ തുടര്‍ന്നു. ഈ അവസരം മുതലാക്കി പൊലീസ് കരയില്‍ തന്നെ നിന്നു. പിന്നീട് മറ്റൊരു മുണ്ട് സംഘടിപ്പിച്ച് നല്‍കി യുവാവിനെ കരയ്ക്ക് കയറ്റി പിടികൂടുകയായിരുന്നു. നാല് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി
പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Police,Police,Local-News,Humor,police-station, Fearing the police, the young man jumped into the stream; Mundu he wearing went away, Police organized another one and took it ashore