Fan Of PM | 'മോഡിക്ക് സ്വന്തം കൈകൊണ്ട് ഒരു ചായ കൊടുക്കുക വലിയ ആഗ്രഹം'; കേന്ദ്രപദ്ധതിയിൽ ആകൃഷ്ടനായി ചായക്കട തുടങ്ങി; ശരീരത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം; വേറിട്ട ആരാധകൻ; വീഡിയോ വൈറൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്ന: (www.kvartha.com) ബീഹാർ നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തിയിരുന്നു. പരിപാടിക്കായി ബീഹാർ നിയമസഭ മനോഹരമായി അലങ്കരിക്കുകയും ചെയ്തു. രാവിലെ മുതൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ആവേശത്തിലായിരുന്നു ബിജെപി പ്രവർത്തകർ. അതേസമയം നിയമസഭയുടെ പുറത്ത് മോഡിയുടെ ചിത്രം ശരീരത്തിൽ പതിപ്പിച്ച ഒരു ആരാധകൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
 
 
നിങ്ങൾ ഒരുപാട് ആരാധകരെ കണ്ടിട്ടുണ്ടാകുമെങ്കിലും ഇങ്ങനെയൊരാളെ കാണാനിടയില്ല. അശോക് കുമാർ സാഹ്നി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ബിഹാറിലെ മുസാഫർപൂർ സ്വദേശിയാണ്. കേന്ദ്ര സർകാരിന്റെ 'ആത്മനിർഭർ ഭാരത്' പദ്ധതിയിൽ ആകൃഷ്ടനായ അദ്ദേഹം സ്വന്തം ചായക്കട തുറന്നു. ഇതിൽ നിന്ന് ജീവിതം നയിച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹം നരേന്ദ്ര മോഡിക്ക് കൈകൊണ്ട് ഒരു ചായ കൊടുക്കുക എന്നതാണ്. അതിനായാണ് അശോക് കുമാർ മുസാഫർപൂരിൽ നിന്ന് പട്നയിലെത്തിയത്.
അദ്ദേഹം ശരീരത്തിൽ നിറം പൂശി മോഡിയുടെ ചിത്രവും തലയിൽ ഇൻഡ്യയുടെ ഭൂപടവും വരച്ചിരുന്നു, തലയുടെ പിൻഭാഗത്ത് ജയ് ഹിന്ദ് എന്നും മറ്റൊരുഭാഗത്ത് സ്വച്ഛ് ഭാരത് എന്നും എഴുതി. മുതുകിൽ ഡസ്റ്റ്ബിൻ തൂങ്ങിക്കിടക്കുന്നു. താൻ മോഡിയുടെ വലിയ ഭക്തനാണെന്നും മോഡിക്ക് സ്വന്തം കൈകൊണ്ട് ഒരു ചായ നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും അശോക് പറഞ്ഞു. ഡെൽഹി, ജാർഖണ്ഡ്, റോഹ്തക്, കാൺപൂർ, ബനാറസ്, മോത്തിഹാരി എന്നിവിടങ്ങളിലും അദ്ദേഹം തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോയിട്ടുണ്ട്. എന്നാൽ ഇതുവരെ അശോകന്റെ സ്വപ്നം പൂവണിഞ്ഞിട്ടില്ല. ബീഹാറിൽ നിന്നുള്ള അദ്ദേഹത്തിൻറെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Keywords: Fan Of PM Modi Reached Patna, National, News, Top-Headlines, Latest-News, Patna, Narendra Modi, Prime Minister, Fan, Video, Viral.
 
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
