സതാംപ്ടന്‍: (www.kvartha.com) ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് ആദ്യ ടി20ക്ക് കളമൊരുങ്ങി. സതാംപ്ടനില്‍ ഇന്‍ഡ്യന്‍ സമയം രാത്രി പത്തരയ്ക്കാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്‍ഡ്യ കളിക്കുക. കോവിഡ് മുക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നത് ടീമിന് കൂടുതല്‍ ഊര്‍ജം പകരും.
രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപണറായി വന്നാല്‍ മലയാളി താരം സഞ്ജു സാംസന്‍ ഇലവനില്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍തിക് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്.
ബൗളര്‍മാരില്‍ അക്‌സര്‍ പടേല്‍, ഹര്‍ഷല്‍ പടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ് എന്നിവരില്‍ ആരൊക്കെ കളിക്കുമെന്നതും കാത്തിരിക്കുകയാണ്. ടെസ്റ്റിലേറ്റ പരാജയത്തിന് മറുപടി പറയുക എന്നത് കൂടിയായിരിക്കും ഇന്‍ഡ്യന്‍ ടീമിന്റെ ലക്ഷ്യം.
ഇന്‍ഗ്ലന്‍ഡ് നായകനായി ജോസ് ബട്‌ലറുടെ അരങ്ങേറ്റ മത്സരം കൂടിയാണ് മറുവശത്ത്. സതാംപ്ടനില്‍ നടന്ന അവസാന ഏഴ് മത്സരത്തിലെ ഉയര്‍ന്ന സ്‌കോര്‍ 165 റണ്‍സാണ്. അതില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റു ചെയ്ത ടീം.
Keywords: England vs India, 1st T20I, Rohit Sharma, News, Cricket, Sports, National.