അഞ്ചരക്കണ്ടി: (www.kvartha.com) പനയത്താംപറമ്പ്- ചാലോട് റോഡില്‍ വെള്ളക്കെട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പുക്കരി ചക്കാടത്ത് ഹൗസില്‍ എം സി സുരേന്ദ്രനെയാണ് (66) മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച മുതല്‍ സുരേന്ദ്രനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ വി എം ബിനീഷ്, മട്ടന്നൂര്‍ എസ് ഐ സി രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടത്തിനായി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: പരേതയായ സുജാത (ഉളിയില്‍). മക്കള്‍: സുജേഷ് (ഗള്‍ഫ്), റിജിന, റിന്‍സി. സഹോദരങ്ങള്‍: സൗമിനി, പത്മിനി, പുരുഷോത്തമന്‍, അശോകന്‍.
Keywords: Elderly man found dead in water, Dead Body, Dead, Obituary, Missing, News, Local News, Kerala.